AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Force Motors : കൈയ്യിൽ എല്ലാമുണ്ട്… പക്ഷേ അധികമാർക്കും അറിയില്ല… ആഘോഷിക്കപ്പെടാത്ത ഫോഴ്സ് എന്ന ബ്രാൻഡ്

History Of Force Motors : ടെമ്പോ ട്രാവലർ എന്ന പേര് മിക്കവാറും മലയാളികൾ കേട്ടിട്ടുണ്ടാകും, അല്ലെങ്കിൽ ട്രാവലർ എന്ന പേര് ഉറപ്പായും കേട്ടിട്ടുണ്ടാകണം. എന്നാൽ ഫോഴ്സ് എന്ന കമ്പനിയുടേതാണ് ആ വഹനമെന്നും ഇന്ത്യൻ നിരത്തുകളിൽ വലമതിക്കാനാവത്ത സംഭനകൾ നൽകിയ ബ്രാൻഡ് ആണ് അതെന്നും പലർക്കും അറിയില്ല.

Force Motors : കൈയ്യിൽ എല്ലാമുണ്ട്… പക്ഷേ അധികമാർക്കും അറിയില്ല… ആഘോഷിക്കപ്പെടാത്ത ഫോഴ്സ് എന്ന ബ്രാൻഡ്
Force MotorsImage Credit source: Facebook / Force Motors
Amal KV
Amal KV | Published: 07 Aug 2026 | 12:28 AM

ടെമ്പോ ട്രാവലർ എന്ന പേര് മിക്കവാറും മലയാളികൾ കേട്ടിട്ടുണ്ടാകും, അല്ലെങ്കിൽ ട്രാവലർ എന്ന പേര് ഉറപ്പായും കേട്ടിട്ടുണ്ടാകണം. എന്നാൽ ഫോഴ്സ് എന്ന കമ്പനിയുടേതാണ് ആ വഹനമെന്നും ഇന്ത്യൻ നിരത്തുകളിൽ വലമതിക്കാനാവത്ത സംഭനകൾ നൽകിയ ബ്രാൻഡ് ആണ് അതെന്നും പലർക്കും അറിയില്ല. 1958-ൽ ജർമ്മനിയിലെ ‘വിദാൽ ആൻഡ് സൺ’ എന്ന കമ്പനിയുമായി സഹകരിച്ച് ‘ടെമ്പോ’ ത്രീ-വീലറുകൾ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ തുടക്കം. അടുത്തതായി കമ്പനി അവതിരിപ്പിച്ച മോഡലാണ് ‘മാറ്റഡോർ’ (Matador). മൂന്ന് പതിറ്റാണ്ടിലേറെക്കാലം ‘മാറ്റഡോർ’ ഇന്ത്യൻ ജീവിതത്തിന്റെ ഭാ​ഗമായി. പിന്നീട്, മൂന്ന് ചക്രങ്ങളുള്ള പിക്കപ്പുകളും ഓട്ടോറിക്ഷകളും അടങ്ങുന്ന ‘മിനിഡോർ’ (Minidor) എന്ന ശ്രേണിയും കമ്പനി അവതരിപ്പിച്ചു.

പാസഞ്ചർ മൊബിലിറ്റി മേഖലയിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് ഫോഴ്സ്. മറ്റ് കമ്പനികൾക്ക് പകരം വക്കാനില്ലാത്ത ട്രാവലർ എന്ന ഒറ്റ മോഡലാണ് കമ്പനിയെ ഇന്നും തല ഉയർത്തി നിർത്തുന്നത്. ആംബുലൻസുകൾ, സ്കൂൾ ബസുകൾ, സ്റ്റാഫ് ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ഡെലിവറി വാനുകൾ തുടങ്ങി എല്ലാ മേഖലയിലും ട്രാവലറിന്റെ സാന്നിധ്യമുണ്ട്.]

Also Read : കിയയുടെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക്… വിലയും ഫീച്ചറുകളും അറിയാം

ട്രാവലറിന്റെ അപ്​ഗ്രേഡഡ് വേർഷനാണ് ‘അർബാനിയ’ (Urbania). ഇന്ന് ഈ വാഹനത്തിന് ആവശ്യക്കാർ ഏറെയാണ്. 9 മുതൽ 16 വരെ സീറ്റുകളുള്ള പ്രീമിയം യാത്രാ സുഖം സമ്മാനിക്കുന്ന ഈ മോഡൽ കാഴ്ചയിലും ഏറെ ആകർഷകമാണ്. കേരളത്തിൽ അത്ര പരിചിതമല്ലെങ്കിലും പത്ത് പേർക്ക് മുകളിൽ സീറ്റിം​ഗ് കപ്പാസിറ്റിയുള്ള കമ്പനിയുടെ മറ്റൊരു മോഡലാണ് ‘ട്രാക്സ്’ (Trax). മൾട്ടി-യൂട്ടിലിറ്റി സെ​ഗ്മെന്റിൽ വരുന്നതാണ് ഈ വാഹനം. മിനി ബസുകളും കമ്പനി പുറത്തിറക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ ഫോഴ്സിന് ഒരു ഓഫ് റോഡ് വാഹനം കൂടിയുണ്ട്, ഗുർക്ക’ (Force Gurka). 20 ലക്ഷത്തിന് താഴെ മാത്രം വിലവരുന്ന ഇത്രയുമധികം ഓഫ് റോഡ് ഫീച്ചേഴുസുള്ള മറ്റൊരു വാഹനം ഇന്ത്യൻ വിപണയിൽ ഇല്ലെന്ന് വേണം പറയാൻ. ഇൻ ബിൽഡ് ആയി തന്നെ മിക്ക ഓഫ് റോഡ് ഘടകങ്ങളും വാഹനത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബ്രാൻഡുകളുടെ വാഹനത്തെ പോലെ, വാങ്ങിയ ശേഷം ആഫ്റ്റർ മാർക്കാറ്റായി എലമെന്റുകൾ കൂട്ടിച്ചേർക്കേണ്ടതില്ല. ത്രീ-ഡോർ, ഫൈവ്-ഡോർ വകഭേദങ്ങളിൽ ഗുർക്ക ലഭ്യമാണ്. രാജ്യത്തെ വിവിധ സേനാ വിഭാ​ഗങ്ങൾക്കും കമ്പനി വാഹനങ്ങൾ ലഭ്യമാക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഫോഴ്സ് തങ്ങലുടെ വാഹനം വിൽപന നടത്തുന്നുണ്ട്.

English Summary

Most Malayalis would have heard the name ‘Tempo Traveller’or at the very least, ‘Traveller’. However, many are unaware that this vehicle is manufactured by ‘Force’, a brand that has made invaluable contributions to Indian roads. The company began its journey in 1958 by introducing ‘Tempo’ three-wheelers in collaboration with the German firm ‘Vidal & Sohn’.

Follow Us