AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidakavu 2026: പിതൃക്കളുടെ ശാപം വാങ്ങി വയ്ക്കരുത്! കർക്കിടകവാവ് ദിനത്തിൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

Karkidakavu 2026: കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടകവാവ് ആചരിക്കുന്നത്.ഈ ദിവസം മൺമറഞ്ഞുപോയ നമ്മുടെ കുടുംബത്തിലെ പൂർവികർ ഭൂമിയിലേക്ക് ഇറങ്ങി വരികയും തങ്ങളുടെ വംശത്തിൽ ഉള്ളവർ നൽകുന്ന ബലിതർപ്പണം സ്വീകരിച്ച് സംതൃപ്തരായി അനുഗ്രഹിക്കുകയും ചെയ്യുന്ന ദിവസമാണെന്നാണ് വിശ്വാസം.പിതൃ അനുഗ്രഹത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി ഈ ദിവസം ചെയ്യേണ്ടതും.........

Karkidakavu 2026: പിതൃക്കളുടെ ശാപം വാങ്ങി വയ്ക്കരുത്! കർക്കിടകവാവ് ദിനത്തിൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
Karkidaka Vavu 2026 (1)
Ashli C
Ashli C | Updated On: 06 Aug 2026 | 08:00 PM

ഹിന്ദുമത വിശ്വാസത്തിൽ പിതൃക്കൾക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. അതായത് മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ ആരാധിക്കുന്നതും അവരെ പ്രീതിപ്പെടുത്തുന്നതിന് ചില കർമ്മങ്ങൾ ചെയ്യുന്നതും വളരെയധികം അനുഗ്രഹം നേടാൻ ഉള്ള വഴിയാണ് കണക്കാക്കുന്നത്. അത്തരത്തിൽ കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടകവാവ് ആചരിക്കുന്നത്. ഈ വർഷത്തിലെ കർക്കിടകവാവ് വരുന്നത് ഓഗസ്റ്റ് 12 ബുധനാഴ്ചയാണ്.

ഈ ദിവസം മൺമറഞ്ഞുപോയ നമ്മുടെ കുടുംബത്തിലെ പൂർവികർ ഭൂമിയിലേക്ക് ഇറങ്ങി വരികയും തങ്ങളുടെ വംശത്തിൽ ഉള്ളവർ നൽകുന്ന ബലിതർപ്പണം സ്വീകരിച്ച് സംതൃപ്തരായി അനുഗ്രഹിക്കുകയും ചെയ്യുന്ന ദിവസമാണെന്നാണ് വിശ്വാസം.പിതൃ അനുഗ്രഹത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി ഈ ദിവസം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ചെയ്യേണ്ട കാര്യങ്ങൾ

വാവുബലി ദിവസം പ്രധാനമായും പിതാക്കളുടെ അനുഗ്രഹം നേടുന്നതിനായി ബലിതർപ്പണം നടത്തുക എന്നതാണ് ചെയ്യേണ്ടത്. ഇതിന് ഇപ്പോൾ പല ക്ഷേത്രങ്ങളിലും പ്രത്യേകം സജ്ജീകരിക്കുന്നുണ്ട്. കൂടാതെ പുഴക്കടവിൽ കടൽക്കരയിൽ വീട്ടിൽ എല്ലാം നമുക്ക് ബലിതർപ്പണം നടത്താവുന്നതാണ്. ബാഹുബലിയുടെ ദിവസം പിതാക്കൾക്ക് കർമ്മം ചെയ്യുന്നുണ്ടെങ്കിൽ തലേദിവസം തന്നെ ഒരിക്കൽ വ്രതം എടുക്കേണ്ടതാണ്. അതായത് തലേദിവസം തൊട്ട് തന്നെ നമ്മൾ മാംസ ഭക്ഷണം എല്ലാം ഒരു നേരം ഭക്ഷണം കഴിച്ച് വേണം അവർക്ക് കർമ്മം ചെയ്യുവാൻ.

ശരീരത്തിനും മനസ്സിനും പൂർണ്ണമായ ഏകാഗ്രതയും ശുദ്ധിയും വരുത്തേണ്ടതാണ്. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും അവർക്ക് ആവശ്യമായ കാര്യങ്ങൾ ദാനം നൽകുകയും ചെയ്യുന്നത് നിങ്ങളുടെ കർമ്മത്തിന്റെ ഫലം ഇരട്ടിപ്പിക്കും.കൂടാതെ ബലിതർപ്പണം സ്വയം നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ ക്ഷേത്രങ്ങളിൽ തിലഹോമം, പിതൃപൂജ വിഷ്ണുക്ഷേത്ര ദർശനം എന്നിവയും നടത്താവുന്നതാണ്.

വാവുബലി ദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

കർക്കിടക വാവുബലിയുടെ തലേദിവസം മുതൽ മത്സ്യവും മാംസവും കഴിക്കാൻ പാടില്ല. കൂടാതെ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക. വീട്ടിൽ വലിയ ആഘോഷങ്ങൾ ഒന്നും നടത്തരുത് അതായത് അന്നത്തെ ദിവസം ശുഭകരമായ കാര്യങ്ങൾ അതായത് ഗൃഹപ്രവേശം, പാലുകാച്ചൽ, വിവാഹ നിശ്ചയം പോലെയുള്ള കാര്യങ്ങൾ നടത്താതിരിക്കുന്നതാണ് ഉചിതം. ഒരിക്കൽ വ്രതം എടുക്കുന്ന ദിവസവും വാവുബലി ദിവസവും ഉച്ചയ്ക്ക് ഉറങ്ങാൻ പാടില്ല . കുടുംബാംഗങ്ങൾ തമ്മിലുള്ള അനാവശ്യ തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുക കുടുംബത്തിൽ എപ്പോഴും ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും ശ്രദ്ധിക്കണം.

ENGLISH SUMMARY

Ancestors hold a very important place in Hinduism. Worshipping our departed ancestors and performing certain rituals to please them is considered a way to attain great blessings. This year, Karkidakavav falls on Wednesday, August 12.

Follow Us