Ramayana Masam 2026: രാവിലെയോ..? സന്ധ്യയ്ക്കൊ? രാമായണം വായിക്കാൻ അനുയോജ്യമായ സമയം ഏതാണ്
Ramayana Masam 2026: ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ പോയ രാമന്റെയും അന്ന് രാമനും തുണയായി ആത്മവിശ്വാസം പകർന്ന സീതയുടെയും ജീവിത വഴികൾ വായിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി ആഗിരണം ചെയ്യുകയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നും ആണ് പറയപ്പെടുന്നത്.രാമായണം വായിക്കുന്നതിലൂടെ മനസ്സിനെ ഏകാഗ്രതയും മനസ്സിന് സമാധാനവും ലഭിക്കും.........
മലയാള മാസത്തിലെ കർക്കിടകത്തിൽ ആണ് ഹൈന്ദവ വിശ്വാസികൾ രാമായണം ആചരിക്കുന്നത്. ദുരിതത്തിന്റെയും കെടുതിയുടെയും മാസത്തിൽ പുണ്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ നടക്കുന്നതിന് വേണ്ടിയാണ് രാമായണമാസം നമ്മെ പഠിപ്പിക്കുന്നത്.
ഈ മാസത്തിൽ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും പതിവായി നടക്കുന്ന ഒന്നാണ് രാമായണം പാരായണം ചെയ്യുക എന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ പോയ രാമന്റെയും അന്ന് രാമനും തുണയായി ആത്മവിശ്വാസം പകർന്ന സീതയുടെയും ജീവിത വഴികൾ വായിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി ആഗിരണം ചെയ്യുകയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നും ആണ് പറയപ്പെടുന്നത്.
രാമായണം വായിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ
രാമായണം വായിക്കുന്നതിലൂടെ മനസ്സിനെ ഏകാഗ്രതയും മനസ്സിന് സമാധാനവും ലഭിക്കും. ചിന്തകളിലെ അസ്വസ്ഥതകൾ മാറി ഏകാഗ്രത ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും. രാവിലെയോ വൈകുന്നേരമോ കുടുംബത്തിൽ രാമായണം വായിക്കുന്നത് നെഗറ്റീവ് എനർജികളെ ഇല്ലാതാക്കിയ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിന് സഹായിക്കുന്നു.
ALSO READ:പിതൃക്കളുടെ ശാപം വാങ്ങി വയ്ക്കരുത്! കർക്കിടകവാവ് ദിനത്തിൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
രാമായണത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന സന്ദേശം…
രാമായണം വായിക്കുന്നതിലൂടെ ഒരു മനുഷ്യന് ധർമ്മം, സഹോദരസ്നേഹം, സത്യസന്ധത, മാതൃപിതൃ ഭക്തി, കടമകൾ എങ്ങനെ ചെയ്യണം എന്നിവയെ കുറിച്ചുള്ള ഒരു സന്ദേശമാണ് ലഭിക്കുന്നത്. രാമായണം പാരായണം ചെയ്യുന്നത് ആത്മീയ ഉണർവ് നൽകുകയും ആഗ്രഹസാഫല്യത്തിനും പാപ മോചനത്തിനും കാരണമാവുകയും ചെയ്യുന്നു.
രാവിലെയോ.. വൈകുന്നേരമോ..?
രാമായണം പാരായണം ചെയ്യുവാൻ രാവിലെയും വൈകുന്നേരവും ഒരേപോലെ ഗുണകരമാണ്. പ്രഭാതത്തിൽ ശുദ്ധിയായി മനസ്സും ചുറ്റുപാടും ശാന്തമായിരിക്കുന്ന സമയത്ത് രാമായണം പാരായണം ചെയ്യുന്നത് നമുക്ക് അതിലെ ആശയങ്ങളെ ഗ്രഹിക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. ഇത് ആ ദിവസം മുഴുവൻ നമുക്ക് പോസിറ്റീവ് എനർജിയും ഏകാഗ്രതയും നൽകുവാൻ സഹായിക്കും.
വൈകുന്നേരം വായിക്കുമ്പോൾ ഉള്ള ഗുണം എന്താണെന്ന് വെച്ചാൽ ആ സമയത്ത് പലരും ജോലിയും മറ്റും കഴിഞ്ഞ് വീടുകളിൽ എത്തുന്ന സമയമാണ് ഇപ്പോൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വായിക്കാനുള്ള സമയം കിട്ടും അങ്ങനെ വരുമ്പോൾ വീട്ടിൽ ആയിക്കോ സന്തോഷവും എപ്പോഴും നിലനിൽക്കും.
ENGLISH SUMMARY
Hindus celebrate the Ramayana during the Malayalam month of Karkidakam. The month of Ramayana teaches us to walk on the path of virtue and peace in a month of misery and hardship. Reciting the Ramayana is a regular practice in every home and temple during this month.