AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമ്മ?; ആരാവും ടീമിനെ നയിക്കുക എന്നതിൽ അവ്യക്തത

India vs South Africa ODI Captain: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ ആര് നയിക്കും? രോഹിത് ശർമ്മ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.

abdul-basith
Abdul Basith | Updated On: 23 Nov 2025 16:15 PM
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയെ ആര് നയിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യരും പരിക്കേറ്റ് പുറത്തായതോടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനാരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. (Image Credits- PTI)

1 / 5
മുൻ ക്യാപ്റ്റനായ രോഹിത് ശർമ്മയെ വീണ്ടും താത്കാലിക ക്യാപ്റ്റനായി പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതുണ്ടായേക്കില്ല. ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയ ക്യാപ്റ്റൻസി ഓപ്ഷനുകൾ ഉള്ളതുകൊണ്ട് തന്നെ ഇവർ ആരെങ്കിലുമാവും ടീമിനെ നയിക്കുക.

2 / 5
ഋഷഭ് പന്തിനാണ് സാധ്യത കൂടുതൽ. പന്ത് ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്. ഭാവിയിലെ ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ് ഋഷഭ് പന്ത്. അതുകൊണ്ട് തന്നെ ഗില്ലിൻ്റെ അഭാവത്തിൽ താരത്തിന് ഏകദിന ടീമിൻ്റെ താത്കാലിക ക്യാപ്റ്റൻസി നൽകിയേക്കുമെന്ന് സൂചനകളുണ്ട്.

3 / 5
ഇന്ത്യയുടെ ക്യാപ്റ്റൻസി പ്ലാനുകളിൽ നേരത്തെ ഉൾപ്പെട്ടിരുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. പരിക്കും മറ്റ് ക്യാപ്റ്റൻസി ഓപ്ഷനുകളും കാരണമാണ് താരം ഇപ്പോൾ ലീഡർഷിപ്പ് ഗ്രൂപ്പിൽ ഇല്ലാത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും താരത്തെ പരീക്ഷിക്കാനുള്ള സാധ്യതകളുണ്ട്.

4 / 5
ടീമിലെ മുതിർന്ന താരങ്ങളിൽ ഒരാളാണ് കെഎൽ രാഹുൽ. രാഹുലും നേരത്തെ ലീഡർഷിപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു. ചില മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുമുണ്ട്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറത്തിരിക്കുമ്പോൾ താത്കാലിക ക്യാപ്റ്റൻസിയിലേക്ക് കെഎൽ രാഹുലിനും സാധ്യതയുണ്ട്.

5 / 5