ജയ്സ്വാളോ ഗെയ്ക്വാദോ; ആദ്യ ഏകദികനത്തിൽ രോഹിതിനൊപ്പം ആര് ഓപ്പൺ ചെയ്യും? | Ind vs Sa Yashasvi Jaiswal Or Ruturaj Gaikwad Who Will Open Batting With Rohit Sharma Against South Africa Malayalam news - Malayalam Tv9

India vs South Africa: ജയ്സ്വാളോ ഗെയ്ക്വാദോ; ആദ്യ ഏകദികനത്തിൽ രോഹിതിനൊപ്പം ആര് ഓപ്പൺ ചെയ്യും?

Updated On: 

29 Nov 2025 08:12 AM

Yashasvi Jaiswal Or Ruturaj Gaikwad: രോഹിത് ശർമ്മയ്ക്കൊപ്പം ഋതുരാജ് ഗെയ്ക്വാദോ യശസ്വി ജയ്സ്വാളോ? ഇന്ത്യൻ ടീമിൻ്റെ ഓപ്പണിങ് സ്ഥാനത്തേക്ക് ഇരുവരെയും പരിഗണിക്കുന്നുണ്ട്.

1 / 5ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും? യശസ്വി ജയ്സ്വാളിന് ഇടങ്കയ്യനെന്ന പരിഗണനയുള്ളപ്പോൾ ഋതുരാജ് ഗെയ്ക്വാദ് തകർപ്പൻ ഫോമിലാണ്. ഇവരിൽ ആരാവും രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നതിൽ സംശയമുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും? യശസ്വി ജയ്സ്വാളിന് ഇടങ്കയ്യനെന്ന പരിഗണനയുള്ളപ്പോൾ ഋതുരാജ് ഗെയ്ക്വാദ് തകർപ്പൻ ഫോമിലാണ്. ഇവരിൽ ആരാവും രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നതിൽ സംശയമുണ്ട്.

2 / 5

16 മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഋതുരാജ് ഗെയ്ക്വാദ് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുന്നത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഗംഭീരപ്രകടമാണ് താരം നടത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 201 റൺസ് അടിച്ചുകൂട്ടാൻ ഗെയ്ക്വാദിന് സാധിച്ചിരുന്നു.

3 / 5

മികച്ച ഫോമിൽ നിൽക്കെയാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത്. ഈ ഫോം സീനിയർ ടീമിലും തുടരാനായാൽ ജയ്സ്വാളിനെ മറികടന്ന് ഗെയ്ക്വാദ് തന്നെ ശുഭ്മൻ ഗില്ലിൻ്റെ ബാക്കപ്പ് ഓപ്പണറാവാൻ പോലുമുള്ള സാധ്യതകളാണ് തുറക്കുന്നത്. അതുകൊണ്ട് പരമ്പര നിർണായകമാണ്.

4 / 5

ജയ്സ്വാളിന് ഏറ്റവും പറ്റിയ ഫോർമാറ്റ് ഏകദിനമാണെന്ന വാദമുണ്ട്. എന്നാൽ, ഇതുവരെ താരം കളിച്ചത് ഒരേയൊരു ഏകദിനത്തിൽ. ഈ കളി നേടിയതാവട്ടെ 15 റൺസ്. ജയ്സ്വാളിന് സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾ.

5 / 5

ഇതോടൊപ്പം ടോപ്പ് ഓർഡറിൽ ഇടങ്കയ്യൻ - വലങ്കയ്യൻ കോംബോയും ജയ്സ്വാൾ എത്തുന്നതിലൂടെ സാധിക്കും. ശുഭ്മൻ ഗിൽ തിരികെയെത്തുമ്പോൾ ഈ കോംബോ നഷ്ടമാവുമെങ്കിലും ഈ പരമ്പരയിൽ ഇതുപയോഗിച്ച് നേട്ടമുണ്ടാക്കാൻ ഇന്ത്യൻ ടീമിന് സാധിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും