AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പ്രതീക്ഷ തകർത്ത് സ്വർണം, വീണ്ടും കുതിപ്പോ? നവംബർ 23-ലെ വില

Kerala Gold Rate Today: ദീർഘനാളെത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ ഒരു പവൻ സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലും സ്വർണവില കുത്തനെ കുറയാൻ കാരണമായത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായതാണ് പ്രധാന തിരിച്ചടി.

Kerala Gold Rate: പ്രതീക്ഷ തകർത്ത് സ്വർണം, വീണ്ടും കുതിപ്പോ? നവംബർ 23-ലെ വില
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 23 Nov 2026 | 08:44 AM

കേരളത്തിലെ സാധാരണക്കാരെയും ആഭരണപ്രേമികളെയും ഏറെ ഞെട്ടിച്ച ദിവസങ്ങളാണ് കടന്നുപോയത്. മാസങ്ങളോളം റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. നവംബർ 17ന് ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വർണം 80,000-ലെത്തുമോ എന്ന കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ. എന്നാൽ സ്വർണം തിരിച്ചുകയറുമെന്നാണ് പ്രവചനങ്ങൾ. നവംബർ 23ന് ഒരു പവൻ സ്വർണത്തിനും ഗ്രാമിനും നൽകേണ്ട വില പരിശോധിച്ചാലോ…

ഇന്നത്തെ സ്വർണവില

നിലവിൽ പവന് 91,720 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 11,465 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും നൽകേണ്ടതുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും സ്വർണവില മാറി മറിയുന്നത്.

സ്വർണവില ഇടിവിന് പിന്നിൽ

ദീർഘനാളെത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ ഒരു പവൻ സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലും സ്വർണവില കുത്തനെ കുറയാൻ കാരണമായത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായതാണ് പ്രധാന തിരിച്ചടി.

പലിശ നിരക്ക് ഉയരുമ്പോൾ, പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിക്കുകയും കൂടുതൽ ആദായം ലഭിക്കുന്ന അമേരിക്കൻ കടപ്പത്രങ്ങളിലേക്കും ഡോളറിലേക്കും നിക്ഷേപം മാറ്റുകയും ചെയ്യുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറച്ചു. പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകൾ ഡോളറിന്റെ വിനിമയ നിരക്ക് ശക്തിപ്പെടുത്തി. ഡോളർ കരുത്താർജിക്കുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില താഴുകയും ചെയ്തു.

നവംബർ മാസത്തിലെ സ്വർണവില

  1. നവംബർ 1: 1,01,840
  2. നവംബർ 2: 1,02,200
  3. നവംബർ 3: 1,02,400
  4. നവംബർ 4: 1,02,600
  5. നവംബർ 5: 1,07,080
  6. നവംബർ 6: 1,05,120
  7. നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  8. നവംബർ 7: 1,05,280
  9. നവംബർ 8: 1,05,280
  10. നവംബർ 9: 1,06,040
  11. നവംബർ 10: 1,05,680
  12. നവംബർ 10: 1,04,640 (വൈകുന്നേരം)
  13. നവംബർ 11: 1,04,120
  14. നവംബർ 12: 1,02,520
  15. നവംബർ 13: 1,01,560 (രാവിലെ)
  16. നവംബർ 13: 1,00,720 (ഉച്ചയ്ക്ക്)
  17. നവംബർ 14: 1,00,920
  18. നവംബർ 15: 1,00,920
  19. നവംബർ 16: 1,00,320
  20. നവംബർ 17: 99,760
  21. നവംബർ 18: 97,720
  22. നവംബർ 19: 95,840
  23. നവംബർ 20: 92,080
  24. നവംബർ 21: 91,720
  25. നവംബർ 22: 91,720
  26. നവംബർ 23:

Follow Us