AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലേക്ക്

President Droupadi Murmu to visit Kerala for two days: നവംബർ 27ലെ രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. ക്ഷേത്ര പരിസരം പൂർണമായും സുരക്ഷ സേനയുടെ നിയന്ത്രണത്തിലാകും. ഹെലിപാഡുകളും മറ്റും അടുത്ത ദിവസങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലേക്ക്
President Droupadi Murmu To Visit Kerala For Two DaysImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 23 Nov 2026 | 07:41 AM

കണ്ണൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27ന് കേരളത്തിലെത്തും. 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നവംബർ 28-ന് നടക്കുന്ന ‘ഓട്ടം ടേം’ പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 27-ന് ഉച്ചകഴിഞ്ഞ് 3.10 ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി, 3.30-നും 4.00-നും ഇടയിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. ശേഷം കണ്ണൂരിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഭക്തർക്ക് താൽക്കാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഴിമലയിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്ന പാസിങ് ഔട്ട് പരേഡിൽ സൗഹൃദ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 400-ൽ അ‌ധികം ഓഫീസർ ട്രെയിനികൾ അണിനിരക്കും. പരിശീലന കാലത്ത്‌ മികച്ച പ്രകടനം നടത്തിയ ഓഫീസർ ട്രെയിനികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. പരിശീലകരെ ആദരിക്കും. കമ്മിഷൻഡ് ഓഫീസർ പദവി ലഭിക്കുന്നതിനെ സൂചിപ്പിക്കുന്ന പരമ്പരാഗത ‘ഷിപ്പിങ് ഓഫ് സ്‌ട്രൈപ്‌സ്’ ചടങ്ങ് ഇതിൽ പ്രധാനമാണ്.

ALSO READ: ശബരിമല വെർച്വൽ ക്യൂ: കടുത്ത നിയന്ത്രണങ്ങൾ ഈ വർഷം ഇല്ല, ബുക്കിങ് വർധിപ്പിക്കാൻ ​ഹൈക്കോടതിയുടെ അ‌നുമതി തേടും

പുതുതായി കമ്മിഷൻ ലഭിച്ച ഉദ്യോഗസ്ഥർ ഇന്ത്യൻ നാവികസേനയുടെ വിവിധ പരിശീലന സ്ഥാപനങ്ങളിലേക്കും മുൻനിര യുദ്ധക്കപ്പലുകളിലേക്കും തുടർപരിശീലനത്തിന് നിയോഗിക്കപ്പെടും. ഇതിന് മുന്നോടിയായി അക്കാദമിയിൽ 26 -ന് ഔട്ട്‌ഡോർ ഡമോൺസ്ട്രേഷൻ പരിപാടികൾ നടക്കും. ഏഴിമല നാവിക അക്കാദമിയുടെ കമൻഡാന്റ് വൈസ് അഡ്മിറൽ അലോക് ആനന്ദ മുഖ്യാതിഥിയാകും.

അ‌ക്കാദമിയിലെ കേഡറ്റുകളുടെ സൈനികാഭ്യാസമുറകൾ, പോരാട്ടമുറകൾ, ഏകോപിത പരിശീലന പ്രവർത്തനങ്ങൾ എന്നിവയുണ്ടാകും. 27-ന് ബിരുദദാനച്ചടങ്ങ് (കോൺവൊക്കേഷൻ) നടക്കും. മിഡ്ഷിപ്പ്മാൻമാർക്കും കെഡേറ്റുകൾക്കും അക്കാദമിക ബിരുദങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല മുഖ്യാതിഥിയാകും. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഉദ്യോഗാർഥികളുടെ കുടുംബാംഗങ്ങളും പാസിങ് ഔട്ട് ചടങ്ങിൽ പങ്കെടുക്കും.

ഗുരുവായൂർ സന്ദർശനം

നവംബർ 27ലെ രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. ക്ഷേത്ര പരിസരം പൂർണമായും സുരക്ഷ സേനയുടെ നിയന്ത്രണത്തിലാകും. ഹെലിപാഡുകളും മറ്റും അടുത്ത ദിവസങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. ഏതെങ്കിലും കാരണവശാൽ രാഷ്ട്രപതിയുടെ കാർ മാർഗം എത്തേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള സുരക്ഷാ പരിശോധനയും നടത്തും.

English Summary

President Droupadi Murmu will arrive in Kerala on November 27. She will visit the Guruvayur Temple on the 27th. Subsequently, on November 28, the President will attend the ‘Autumn Term’ passing-out parade at the Indian Naval Academy in Ezhimala as the chief guest.

Follow Us