'ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി'; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ | India vs Afghanistan: Gurnoor Brar Reveals How First Wicket Cleared His Debut Tension Malayalam news - Malayalam Tv9

Gurnoor Brar: ‘ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി’; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ

Published: 

14 Jun 2026 | 07:03 PM

Gurnoor Brar Reflects on Maiden Wickets: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍.

1 / 5
അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി  (Image Credit Source: PTI).

2 / 5
അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍ പറഞ്ഞു. ആദ്യ വിക്കറ്റ് വീണതോടെ തുടക്കത്തിലുണ്ടായിരുന്ന നേരിയ പരിഭ്രമം പൂർണ്ണമായും മാറി. 27 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രാർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു.

3 / 5
എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകാനാണ് ആഗ്രഹിക്കുന്നത്. താനും അത് തന്നെയാണ് ചെയ്തത്. കഴിവിന്റെ പരമാവധി ചെയ്യാന്‍ മാത്രമാണ് ഞാൻ ശ്രമിച്ചത്. ദൈവാനുഗ്രഹത്താൽ അത് നന്നായി കലാശിച്ചെന്നും ബ്രാര്‍ വ്യക്തമാക്കി.

4 / 5
ശുഭ്‌മൻ ഗില്ലുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ബ്രാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ബ്രാറിന് ഇന്ത്യൻ ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 50-ലധികം വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

5 / 5
"ഇതൊരു പ്രത്യേക അനുഭൂതിയാണ്. ഇതൊരു സവിശേഷമായ നിമിഷം തന്നെയാണ്. ആദ്യ വിക്കറ്റ് എന്നത് നമ്മൾ മറികടക്കേണ്ട ഒരു വലിയ നാഴികക്കല്ലാണ്.  ആദ്യ വിക്കറ്റ് വീണതോടെ പെട്ടെന്ന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. ഇനി യാതൊരുവിധ ടെൻഷനുമില്ല എന്ന അവസ്ഥയായി," ബ്രാർ കൂട്ടിച്ചേർത്തു.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്