എന്നാലും നമ്മളെങ്ങനെ തോറ്റു? താത്വികമായ അവലോകനം വേണ്ട! ഗംഭീറിനുണ്ട് ഉത്തരം | India vs WI 2nd T20I: Gautam Gambhir reacts after India fail to defend 249 in Ranchi Malayalam news - Malayalam Tv9

IND vs WI: എന്നാലും നമ്മളെങ്ങനെ തോറ്റു? താത്വികമായ അവലോകനം വേണ്ട! ഗംഭീറിനുണ്ട് ഉത്തരം

Published: 

10 Oct 2026 | 11:29 AM

India vs West Indies T20 Series 2026: വെസ്റ്റ് ഇൻഡീസിനെപ്പോലെയുള്ള അപകടകാരികളായ ടീമുകൾക്കെതിരെ, ടോട്ടലുകൾ പ്രതിരോധിക്കാനുള്ള വഴി നാം കണ്ടെത്തേണ്ടതുണ്ടെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീർ പറഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. 250 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഗംഭീർ പറഞ്ഞു

1 / 5
249 റണ്‍സ് അടിച്ചുകൂട്ടിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോറ്റത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 45 പന്തില്‍ 102 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപാണ് കളിയിലെ താരം  (Image Credit Source: PTI).

2 / 5
37 പന്തില്‍ 84 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, പുറത്താകാതെ 13 പന്തില്‍ 34 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ പ്രകടനവും വിന്‍ഡീസ് വിജയത്തിന് അടിത്തറയേകി. 41 പന്തില്‍ 82 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ 43 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍, 18 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പുറത്താകാതെ 18 പന്തില്‍ 44 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

3 / 5
വെസ്റ്റ് ഇൻഡീസിനെപ്പോലെയുള്ള അപകടകാരികളായ ടീമുകൾക്കെതിരെ, ടോട്ടലുകൾ പ്രതിരോധിക്കാനുള്ള വഴി നാം കണ്ടെത്തേണ്ടതുണ്ടെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീർ പറഞ്ഞു. നിരന്തരം ലൈനുകൾ മാറ്റിക്കൊണ്ടിരിക്കുകയും ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുകയും വേണം. ലൈനിലും ലെങ്തിലും പന്തെറിഞ്ഞുകൊണ്ടിരുന്നാൽ, അവർക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കുമെന്ന് ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

4 / 5
വെസ്റ്റ് ഇന്‍ഡീസ് താരം റോസ്റ്റണ്‍ ചേസിന്റെ ബൗളിങിനെ ഗംഭീര്‍ പ്രശംസിച്ചു. നാലോവര്‍ എറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുതു. ഇരുടീമുകളിലെയും ബൗളര്‍മാരുടെ പ്രകടനം പരിഗണിച്ചാല്‍, ചേസ് മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. അദ്ദേഹം ബാറ്റർമാരുടെ കാലുകൾക്ക് നേരെ പന്തെറിഞ്ഞു, വൈഡുകൾ എറിഞ്ഞു. ഫുൾ ലെങ്ത് ഡെലിവറികളും പരീക്ഷിച്ചു. തന്റെ സമീപനം അദ്ദേഹം നിരന്തരം മാറ്റിക്കൊണ്ടിരുന്നു, ഇത്തരം പിച്ചുകളിൽ അത്തരം വേരിയേഷനുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.

5 / 5
 ആരെയും കുറ്റപ്പെടുത്തുന്നില്ല. 250 റൺസ് പ്രതിരോധിക്കാൻ  കഴിഞ്ഞില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. അവർ അവിശ്വസനീയമാംവിധം നന്നായി ബാറ്റ് ചെയ്യുകയും വിജയം അർഹിക്കുകയും ചെയ്തു. തങ്ങള്‍ക്ക്‌ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ടോസ് നമ്മുടെ കയ്യിലല്ല. ക്യാച്ചുകൾ നഷ്ടപ്പെടാറുണ്ട്.ഭാവിയിലും സംഭവിക്കും. ബോധപൂർവ്വം ആരും ക്യാച്ചുകൾ കൈവിടാറില്ല, അതിനാൽ അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഗംഭീർ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ