AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7000mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Motorola Edge 70 Neo launched in India: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടറോള എഡ്ജ് 70 സീരീസിലെ ഏറ്റവും പുതിയ മോഡൽ, മോട്ടറോള എഡ്ജ് 70 നിയോ (motorola edge 70 neo) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ​ഹൈ ​ബ്രൈറ്റ്നസുള്ള കർവ്ഡ് ഡിസ്‌പ്ലേ, 7,000mAh ബാറ്ററി, MIL-STD-810H ഈട് എന്നിവയ്ക്ക് പ്രാധാന്യം നൽകി എത്തിയിരിക്കുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണിത്.

Prasanth Kumar
Prasanth Kumar | Published: 24 Nov 2026 | 05:50 PM
 മോട്ടറോള എഡ്ജ് സീരീസിലെ അ‌ഞ്ചാമത്തെ മോഡലാണ് എഡ്ജ് 70 നിയോ. പെർഫോമൻസിന് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ 4,466mm² വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം, UFS 3.1 സ്റ്റോറേജ്, വെർച്വൽ റാം വിപുലീകരണത്തിനായി 'AI റാം ബൂസ്റ്റ് എന്നിവ ഇതിലുണ്ട്. കൂടാതെ സർക്കിൾ ടു സെർച്ച്, ഗൂഗിൾ ജെമിനി തുടങ്ങിയ AI ഫീച്ചറുകളും ലഭ്യമാണ്. (Image credit: Motorola)

1 / 6
 പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K എക്സ്ട്രീം AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്.

2 / 6
 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.  അഡ്രിനോ 720 GPU,  8GB LPDDR5X റാം, 128GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്.

3 / 6
 സോണി LYTIA 710 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി  32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

4 / 6
 IP64 റേറ്റിംഗ്, MIL-STD 810H സർട്ടിഫിക്കേഷൻ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W ടർബോ ചാർജിംഗോട് കൂടിയ 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

5 / 6
  വില: മോട്ടോറോള എഡ്ജ് 70 നിയോയുടെ വില 40,999 രൂപയാണ്.  മൗണ്ടൻ വ്യൂ, ഗ്രേ ലൈലാക്ക്, മിൽക്കി ബ്ലൂ, സേജ് എന്നീ കളർ ഓപ്ഷനുകളിൽ ഡിസംബർ 1-ന് ഉച്ചയ്ക്ക് 12:00 മണി മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള വെബ്​സൈറ്റ് എന്നിവ വഴി ഓൺ​ലൈനായും റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയും ഇത് വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭിക്കും.

6 / 6
Follow Us