വെറും 86 റണ്‍സോടെ കോലി മുന്നില്‍; രോഹിത് ചിത്രത്തില്‍ പോലുമില്ല; ന്യൂസിലന്‍ഡ് മണ്ണില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ മുന്‍നിര
Analyzing Indian Top Order Batters Performance in ODI Series Against New Zealand: ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ അമ്പേ പരാജയമായി ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വിരാട് കോലിയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. വെറും 86 റണ്‍സാണ് 'മുന്നിലുള്ള' കോലിയുടെ സംഭാവന.

ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ അമ്പേ പരാജയമായി ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വിരാട് കോലിയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. വെറും 86 റണ്‍സാണ് 'മുന്നിലുള്ള' കോലിയുടെ സംഭാവന. അപ്പോള്‍ മറ്റ് ബാറ്റര്‍മാരുടെ പ്രകടനം എത്ര നിരാശജനകമായിരുന്നുവെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ? (Image Credit Source: PTI).

ഒന്നാം ഏകദിനത്തില്‍ കോലി 51 പന്തില്‍ 74 റണ്‍സ് നേടിയിരുന്നു. ഈ മത്സരത്തില്‍ മാത്രമാണ് താരം ഫോമിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളില്‍ യഥാക്രമം 7, 0, 5 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം മുന്നിലെത്തിയതെന്ന് ചുരുക്കം.

74 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് രണ്ടാമത്. 0, 7, 21, 46 എന്നിങ്ങനെയായിരുന്നു അക്‌സറിന്റെ സ്‌കോറുകള്‍. മുന്‍നിര ബാറ്റര്‍ പോലുമില്ല അക്‌സറെന്ന് ഓര്‍ക്കണം. ടോപ് ഓര്‍ഡര്‍ എത്ര ശോകമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

മുന്‍നായകന്‍ രോഹിത് ശര്‍മ ചിത്രത്തില്‍ പോലുമില്ല. പ്രതാപകാലത്തിന്റെ ഏഴയലത്ത് പോലുമില്ലാത്ത 'ഹിറ്റ്മാന്റെ' ആകെ സംഭാവന എത്രയാണെന്നറിയണോ? വെറും 30 റണ്‍സ്! തൊട്ടതെല്ലാം പിഴച്ച രോഹിതിനെയാണ് ന്യൂസിലന്‍ഡില്‍ കണ്ടത്.

തമ്മില്‍ ഭേദം തൊമ്മനെന്ന് പറയുന്നപോലെ, ഇഷാന്‍ കിഷന്റെ പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്. 73 റണ്‍സ് നേടിയ കിഷാനാണ് മൂന്നാമത്. വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇഷാന് അവസരം ലഭിച്ചത്. ഈ രണ്ട് മത്സരങ്ങളിലെ പ്രകടനം ഗംഭീരമെന്ന് പറയാനാകില്ല. എന്നാല്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്താല്‍ ഇഷാന്‍ 'നന്നായി' കളിച്ചെന്ന് തന്നെ വേണം പറയാന്‍.