International Women’s Day 2026: ചരിത്രം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍; ഇവരെ അറിയാമോ?
5 Iconic Women Who Changed the World History: ലോകത്തിന്റെ ചരിത്രം സൃഷ്ടിച്ചതില്‍ ഇന്ത്യക്കാരായ സ്ത്രീകളുടെ പങ്കും ഒട്ടും ചെറുതല്ല. വിവിധ മേഖലകളില്‍ വളരെ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ധാരാളം സ്ത്രീകള്‍ ഭാരതമണ്ണിലും പിറവിയെടുത്തിട്ടുണ്ട്. അതില്‍ പ്രഗത്ഭരായ അഞ്ച് പേരെ പരിചയപ്പെടാം.

ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയാണ്. ഫെമിനിസവുമായി ബന്ധപ്പെട്ടതാണ് വനിതാ ദിനം എന്ന് ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഈ ലോകത്തുണ്ട്. എന്നാല്‍ വനിതാ ദിനത്തിന്റെ ചരിത്രം ലോകത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിവേരോളം ആഴമുള്ളതാണ്. തൊഴിലാളികളായ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കും തുല്യ വേതനത്തിനുമായി നിരന്തരം നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ഈ ലോകം ഇന്ന് അന്ത്രാഷ്ട്ര വനിതാ ദിനം എന്ന പേരില്‍ ആഘോഷിക്കുന്നത്. (Image Credits: PTI and Getty Images)

ലോകത്തിന്റെ ചരിത്രം സൃഷ്ടിച്ചതില്‍ ഇന്ത്യക്കാരായ സ്ത്രീകളുടെ പങ്കും ഒട്ടും ചെറുതല്ല. വിവിധ മേഖലകളില്‍ വളരെ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ധാരാളം സ്ത്രീകള്‍ ഭാരതമണ്ണിലും പിറവിയെടുത്തിട്ടുണ്ട്. അതില്‍ പ്രഗത്ഭരായ അഞ്ച് പേരെ പരിചയപ്പെടാം.

ഇന്ദിരാഗാന്ധി- ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ അവര്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളാണ്. 1966 മുതല്‍ 1977 വരെയും, 1980 മുതല്‍ 1984ല്‍ കൊല്ലപ്പെടുന്നത് വരെയും അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ 1971ല്‍ ബാങ്കുകള്‍ ദേശസാത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ അവര്‍ സ്വീകരിച്ചു.

കര്‍ണം മല്ലേശ്വരി- 1975ലാണ് കര്‍ണം മല്ലേശ്വരിയുടെ ജനനം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഇവര്‍. 2000ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന ഒളിമ്പിക്‌സിലാണ് മല്ലേശ്വരിയുടെ ചരിത്രനേട്ടം. സ്‌നാച്ച് വിഭാഗത്തില്‍ 110 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 130 കിലോഗ്രാമും ഉയര്‍ത്തി, വെങ്കല മെഡല്‍ നേടുകയായിരുന്നു.

കല്‍പന ചൗള- ഹരിയാനയില്‍ ജനിച്ച കല്‍പന ചൗള, 1988 മുതല്‍ നാസയുടെ ഭാഗമായി. 1997ലാണ് അവര്‍ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. കൊളംബിയ സ്‌പേസ് ഷട്ടില്‍ ഫ്‌ളൈറ്റ് STS 87ല്‍ പുറപ്പെട്ട ആറുപേരടങ്ങിയ ബഹിരാകാശയാത്രിക സംഘത്തില്‍ കല്‍പനയുമുണ്ടായിരുന്നു. എന്നാല്‍ അവരുടെ രണ്ടാം പറക്കലില്‍ അതായത്, STS 107 ക്രൂവിന്റെ ഭാഗമായ അവര്‍ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു.

ബചേന്ദ്രി പാല്‍- എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയാണ് ബചേന്ദ്രി പാല്‍. 1984ലാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

ജസ്റ്റിസ് എം ഫാത്തിമ ബീവി- ഇന്ത്യന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ് ഫാത്തിമ ബീവി. രാജ്യത്തെ ഉന്നത നീതിന്യായ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത എന്ന നേട്ടം കൂടി അവര്‍ക്ക് സ്വന്തം. 2023ല്‍ കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കേരള പ്രഭ അവാര്‍ഡ് ഫാത്തിമ ബീവിയെ തേടിയെത്തിയിരുന്നു.