ചിന്നസ്വാമിയില്‍ കളിക്കാന്‍ ആര്‍സിബി; അനുമതി നല്‍കാതെ സര്‍ക്കാര്‍; അനിശ്ചിതത്വം | IPL 2026: RCB matches scheduled in Bengaluru are subject to clearance from Karnataka Government Malayalam news - Malayalam Tv9

IPL 2026: ചിന്നസ്വാമിയില്‍ കളിക്കാന്‍ ആര്‍സിബി; അനുമതി നല്‍കാതെ സര്‍ക്കാര്‍; അനിശ്ചിതത്വം

Published: 

12 Mar 2026 | 11:45 AM

Bengaluru matches subject to Karnataka govt clearance: ഐപിഎല്‍ആദ്യ ഘട്ട ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇതില്‍ ആര്‍സിബിയുടെ രണ്ട് ഹോം മത്സരങ്ങള്‍ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാണ് നീക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

1 / 5
ഐപിഎല്‍ 2026 സീസണിലെ ആദ്യ ഘട്ട ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇതില്‍ ആര്‍സിബിയുടെ രണ്ട് ഹോം മത്സരങ്ങള്‍ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാണ് നീക്കം. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ് (Image Credits: PTI).

2 / 5
കഴിഞ്ഞ ദിവസം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ചിന്നസ്വാമിയില്‍ മത്സരം നടത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടത്താനാകൂ. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല (Image Credits: PTI).

3 / 5
ബെംഗളൂരുവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരങ്ങൾ കർണാടക സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ അനുമതിക്ക് വിധേയമാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഈ സമിതി നാളെ (മാര്‍ച്ച് 13) ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യോഗം ചേരുകയും പരിശോധന നടത്തുകയും ചെയ്യും. ഐപിഎൽ മത്സരങ്ങൾ നടത്തുന്നതിനുള്ള സ്റ്റേഡിയത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ഒരു മോക്ക് ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുമെന്നും ബിസിസിഐ വ്യക്തമാക്കി (Image Credits: PTI).

4 / 5
ഈ പരിശോധനയില്‍ സമിതി തൃപ്തി അറിയിച്ചാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള തടസം നീങ്ങും. അതുകൊണ്ട് നാളത്തെ ദിവസം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങൾ ബെംഗളൂരുവിലും രണ്ട് ഹോം മത്സരങ്ങൾ റായ്പൂരിലും നടത്താനാണ് നീക്കം (Image Credits: PTI).

5 / 5
ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഢ്, ലഖ്‌നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ 10 വേദികളിലായി ആകെ 20 മത്സരങ്ങൾ നടക്കും. പുറത്തുവിട്ട ആദ്യഘട്ട ഷെഡ്യൂളില്‍ ബെംഗളൂരുവില്‍ രണ്ട് മത്സരങ്ങളാണുള്ളത്. മാര്‍ച്ച് 28-നും, ഏപ്രില്‍ അഞ്ചിനും (Image Credits: PTI).

Follow Us
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്