AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

New IRCTC Website: ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം; ജൂലൈ 15 മുതല്‍ IRCTC -ക്ക് പുതിയ വെബ്‌സൈറ്റ്

Train Ticket Booking Set for Major Changes as IRCTC Launches New Website on July 15: പിആര്‍എസ് സംവിധാനം ബുക്കിങ് ശേഷി വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ വര്‍ഷം അതായത്, 2025ല്‍ ഈ സംവിധാനം വഴി മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളേക്കാള്‍ അഞ്ച് മടങ്ങ് വര്‍ധനവാണിത്. ടിക്കറ്റുകള്‍ക്കായി അന്വേഷണ ശേഷി പത്തിരട്ടി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു.

Shiji M K
Shiji M K | Published: 13 Jun 2026 | 10:08 AM
ഐആര്‍സിടിസി വെബ്‌സൈറ്റ് പരിഷ്‌കരിക്കാന്‍ പോകുന്നു. ജൂലൈ മുതല്‍ പുതിയ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജൂലൈ 15നകം പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും വേഗതയേറിയ സേവനം ഒരുക്കുകയുമാണ് പുതിയ വെബ്‌സൈറ്റ് വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2002ലാണ് ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സംവിധാനം ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ മൊത്തം ട്രെയിന്‍ ടിക്കറ്റിങിന്റെ 88 ശതമാനവും നടക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്. (Image Credit Source: Getty Images)

1 / 5
പിആര്‍എസ് സംവിധാനം വഴി ടിക്കറ്റ് ബുക്കിങ് സാധ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ബഹുഭാഷ ഇന്റര്‍ഫേസ് അതായത്, ഒന്നിലധികം ഭാഷകളില്‍ വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുക, ബുക്കിങ് സമയത്ത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാം, യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതികളിലെ നിരക്ക് പ്രത്യേകം കാണാന്‍ സാധിക്കും, ദിവ്യാംഗര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും പ്രത്യേക സേവനം, വേഗത്തിലുള്ള ബുക്കിങ് തുടങ്ങിയ സവിശേഷതകളാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത.

2 / 5
പിആര്‍എസ് സംവിധാനം ബുക്കിങ് ശേഷി വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ വര്‍ഷം അതായത്, 2025ല്‍ ഈ സംവിധാനം വഴി മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളേക്കാള്‍ അഞ്ച് മടങ്ങ് വര്‍ധനവാണിത്. ടിക്കറ്റുകള്‍ക്കായി അന്വേഷണ ശേഷി പത്തിരട്ടി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു.

3 / 5
നിലവില്‍ ഒരു മിനിറ്റില്‍ 4 ലക്ഷത്തോളം അന്വേഷണങ്ങളാണ് സാധ്യമാകുന്നത്. ഇത് 40 ലക്ഷത്തിലധികമായി വര്‍ധിക്കും. ബഹുഭാഷ സേവനം ലഭ്യമാക്കുന്നത് വഴി എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും അതിവേഗം വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് അവരവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാനും അവസരം ലഭിക്കുന്നതാണ്.

4 / 5
ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ ആപ്പ് എന്ന പേരില്‍ റെയില്‍വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ സ്ഥിരീകരിക്കപ്പെടാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്ന കാര്യം ഉപഭോക്താക്കളോട് പറയുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള നടപടികളുമായി മുന്നോട്ട് കൊണ്ടുപോകുകയാണ് അധികൃതര്‍.

5 / 5
Follow Us