T20 world cup 2026: കാല്‍പ്പന്തിലെ കരുത്തന്മാര്‍ എങ്ങനെ ടി20 ലോകകപ്പിലെത്തി? ഇറ്റലിയുടെ ക്രിക്കറ്റ് യാത്ര
Italy’s T20 world cup 2026 Journey: വെറുമൊരു സാന്നിധ്യമാകാന്‍ മാത്രമല്ല, വമ്പന്‍ അട്ടിമറി പ്രതീക്ഷകളുമായാണ് ഇറ്റലി ലോകകപ്പിന് ടിക്കറ്റെടുത്തത്. മികച്ച പ്ലാനിങ്ങിലൂടെയും, തയ്യാറെടുപ്പുകളിലൂടെയുമാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയത്.

ഫുട്‌ബോളിന്റെ ഈറ്റിലമായ ഇറ്റലിയുടെ പങ്കാളിത്തമാണ് ഇത്തവണത്തെ ടി20 ലോകകപ്പിന്റെ പ്രത്യേകത. വെറുമൊരു സാന്നിധ്യമാകാന്‍ മാത്രമല്ല, വമ്പന്‍ അട്ടിമറി പ്രതീക്ഷകളുമായാണ് ഇറ്റലി ലോകകപ്പിന് ടിക്കറ്റെടുത്തത്. മികച്ച പ്ലാനിങ്ങിലൂടെയും, തയ്യാറെടുപ്പുകളിലൂടെയുമാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയത് (Image Credits: Italy National Cricket Team FB Page)

ഇറ്റാലിയന്‍ വേരുകളുള്ള വിദേശ താരങ്ങളെ ടീമിലെത്തിച്ചത് ഏറെ നിര്‍ണായകമായി. വെയ്ന്‍ മാഡ്‌സണ്‍, ജെജെ സ്മട്ട്‌സ് എന്നിവരെത്തിയത് ടീമിന് ഉണര്‍വേകി. മുന്‍ കാനഡ താരം ജോണ്‍ ഡേവിസണ്‍ മുഖ്യ പരിശീലകനായതും വഴിത്തിരിവായി (Image Credits: Italy National Cricket Team FB Page)

മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ സഹ പരിശീലനകായതോടെ ഇറ്റലിയുടെ പ്രൊഫഷണല്‍ മികവ് ഉയര്‍ന്നു. യൂറോപ്യന്‍ ക്വാളിഫയറില്‍ സ്‌കോട്ട്‌ലന്‍ഡിനെ അട്ടിമറിച്ചതോടെ ഇറ്റലി ലോകകപ്പ് യോഗ്യത ഉറപ്പാക്കി. 42കാരനായ വെയ്ന്‍ മാഡ്‌സണ്‍ ആണ് ഇറ്റലിയുടെ ക്യാപ്റ്റന്‍ (Image Credits: Italy National Cricket Team FB Page)

ടി20 ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും ഇദ്ദേഹമാണ്. അടുത്തിടെ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്താനായത് ഇറ്റലി ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സന്നാഹ മത്സരത്തില്‍ കാനഡയെ 10 റണ്‍സിന് ഇറ്റലി തോല്‍പിച്ചു (Image Credits: Joe Allison-ICC/ICC via Getty Images)

ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ്, നേപ്പാൾ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി. വെയ്ൻ മാഡ്‌സെൻ, മാർക്കസ് കാമ്പിയാനോ, ഗിയാൻ പിയറോ മീഡ്, സെയ്ൻ അലി, അലി ഹസൻ, ക്രിഷൻ ജോർജ് കലുഗമാഗെ, ഹാരി മാനെന്റി, ആന്റണി മോസ്ക, ജസ്റ്റിൻ മോസ്ക, സയ്യിദ് നഖ്‌വി, ബെഞ്ചമിൻ മാനെന്റി, ജസ്പ്രീത് സിംഗ്, ജെജെ സ്മട്ട്സ്, ഗ്രാന്റ് സ്റ്റുവർട്ട്, തോമസ് ഡ്രാക്കഎന്നിവരാണ് ഇറ്റലിയുടെ സ്‌ക്വാഡിലുള്ളത് (Image Credits: Italy National Cricket Team FB Page)