Jhanvi Kapoor: ‘അമ്മയെ അവർ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു’; ശ്രീദേവിയെ കുറിച്ച് ജാൻവി കപൂർ
Jhanvi Kapoor on Sridevi:ഈ ലോകം തന്റെ അമ്മയോട് ഒരിക്കലും നീതി കാണിച്ചിരുന്നില്ല എന്നാണ് ജാൻവി കപൂർ പറയുന്നത്. അമ്മയെ അപ്രകാരമായിരുന്നു വിളിച്ചത്. എന്നാൽ മരിച്ചു കഴിഞ്ഞപ്പോൾ അവർ ഏറെ ദയ കാണിക്കുന്നു. അതങ്ങനെയാണ് ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ ആണ് അവർ വാഴ്ത്തപ്പെട്ടവരായി മാറുന്നത് എന്നും ജാൻവി കപൂർ അഭിപ്രായപ്പെട്ടു...

ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് ശ്രീദേവി. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. അന്ന് മകളും ബോളിവുഡ് താരവുമായ ജാൻവി കപൂറിന് 20 വയസ്സ് മാത്രമാണ് പ്രായം. തന്റെ അമ്മ ശ്രീദേവിയുടെ വിയോഗം എങ്ങനെയൊക്കെയാണ് തന്റെ ജീവിതത്തെ ബാധിച്ചത് എന്ന് പറയുകയാണ് ഇപ്പോൾ ജാൻവി. തന്നെ മാത്രമല്ല പിതാവ് ബോണി കപൂറിനെയും അമ്മയുടെ വിയോഗം സാരമായി ബാധിച്ചിരുന്നു എന്നാണ് ജാൻവി പറയുന്നത്. (Image Credit Source: Jhanvi Kapoor Instagram/ Social Media)

എല്ലാ കഷ്ടപ്പാടുകളിലും തങ്ങൾക്കൊപ്പം നിന്ന് ആളാണ് അമ്മ. ഒരു കഷ്ടപ്പാടും ഞങ്ങളെ അറിയിച്ചിരുന്നില്ല. എല്ലാ കാര്യങ്ങളും ഞാൻ അമ്മയെയായിരുന്നു ആശ്രയിച്ചത്. അമ്മയുടെ നഷ്ടത്തിൽ എനിക്ക് അച്ഛനെയും നഷ്ടപ്പെട്ടു കാരണം അമ്മ ഉണ്ടായിരുന്നപ്പോൾ ഉള്ള അച്ഛനല്ല ഇപ്പോൾ കൂടെയുള്ളത്. ആ സമയത്ത് എനിക്ക് അമ്മ പല ഉപദേശങ്ങളും കാര്യങ്ങളും പറഞ്ഞു തരാറുണ്ട് എന്നാൽ അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അമ്മ പോയപ്പോഴാണ് ആ വാക്കുകളുടെ വില ഞാൻ മനസ്സിലാക്കുന്നത്.

ലോകത്തിലേക്കിറങ്ങിയ ഞാൻ പല കാര്യങ്ങളും കണ്ടു മനസ്സിലാക്കി. ഇപ്പോൾ അന്ന് അമ്മ പറഞ്ഞിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നു. അന്ന് അമ്മയുടെ വാക്കുകൾക്ക് വില കൊടുക്കാതെ പോയതിൽ എനിക്കിപ്പോൾ ഖേദമുണ്ട്. അതേസമയം തന്നെ അമ്മ ജീവിച്ചിരുന്ന കാലത്ത് ഈ ചുറ്റുമുള്ള ആളുകൾ അമ്മയോട് ഒരിക്കലും നീതിപുലർത്തിയിരുന്നില്ല എന്നും ജാൻവി കപൂർ പറയുന്നു. കുടുംബം തകർത്ത സ്ത്രീ എന്നുപോലും ആളുകൾ അമ്മയെ വിളിച്ചു.

അതെല്ലാം അമ്മയുടെ മനസ്സിൽ വലിയ വേദന ഉണ്ടാക്കിയിരുന്നതായും പറയുന്നു. എന്നാൽ ഒരാൾ ഈ ഭൂമി വിട്ടു പോയി കഴിഞ്ഞാൽ ആളുകൾ അവരോട് ദയ കാണിക്കും. അതാണ് ഈ ലോകമെന്നും ജാൻവി അഭിപ്രായപ്പെട്ടു. തന്റെ നാലാം വയസു മുതൽ അമ്മ കഷ്ടപ്പെടുന്നതാണ്. ഒരിക്കലും സങ്കടങ്ങളെ കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല സന്തോഷം തരുന്ന കാര്യങ്ങൾ മാത്രമാണ് അമ്മ പറയാറുള്ളത്. അമ്മയുടെ വിയോഗത്തിൽ നിന്നും താൻ ഇപ്പോഴും പൂർണമായും മോചിത ആയിട്ടില്ല എന്നും ജാൻവി.

താൻ എല്ലാ കാര്യങ്ങൾക്കും അമ്മയെയാണ് ആശ്രയിച്ചിരുന്നത് സ്വന്തമായി തീരുമാനം പോലും എടുക്കാൻ എനിക്കറിയില്ല. എന്തു ധരിക്കണം എന്തു ചെയ്യണം എങ്ങനെ ചിന്തിക്കണം എന്താണ് തെറ്റും ശരിയും എല്ലാം അമ്മയായിരുന്നു എനിക്ക് പറഞ്ഞു നൽകിയത്. ഇപ്പോൾ അതിന്റെ എല്ലാം പ്രാധാന്യം മനസ്സിലാക്കുന്നു എന്നും ജാൻവി. ശ്രീദേവിയുടെയും ബോണികപൂറിന്റെയും രണ്ടു മക്കളിൽ ഒരാളാണ് ജാനവി കപൂർ.