Kerala Floods 2026: തോരാമഴയിൽ വീട്ടിൽ വെള്ളം കയറിയോ? തിരികെ മടങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala Floods 2026: ആഗ്രഹത്തോടെ മോഹത്തോടെ പണിത വീടുകളിൽ ഇപ്പോൾ പലർക്കും വർഷത്തിൽ ഒരു നാലോ അഞ്ചോ മാസം മാത്രം നിൽക്കാൻ കഴിയും. ബാക്കി മാസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിലും മറ്റുമായി ജീവിതം തീർക്കേണ്ട അവസ്ഥ. അപ്രകാരം ഈ വർഷവും കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പലയിടങ്ങളുമായി വെള്ളം കയറിയിരിക്കുകയാണ്. മഴ കുറയുന്ന സാഹചര്യത്തിൽ കയറിയ വെള്ളം പിൻവലിയുമ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങാനായാണ് പലരുടെയും കാത്തിരിപ്പ്. നിരവധി ആളുകളിലാണ് ക്യാമ്പിലും മറ്റുമായി സ്വന്തം വീട് ഒഴിഞ്ഞ് താമസം മാറ്റിയിരിക്കുന്നത്.........

ഓരോ വർഷം കഴിയുമ്പോഴും കേരളത്തിൽ മഴക്കാലം എന്നത് ദുരിതത്തിന്റെയും ദുഃഖത്തിന്റെയും മാത്രം ഓർമ്മകളാണ് സമ്മാനിക്കുന്നത്. ഒരുപാട് ആഗ്രഹത്തോടെ മോഹത്തോടെ പണിത വീടുകളിൽ ഇപ്പോൾ പലർക്കും വർഷത്തിൽ ഒരു നാലോ അഞ്ചോ മാസം മാത്രം നിൽക്കാൻ കഴിയും. ബാക്കി മാസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിലും മറ്റുമായി ജീവിതം തീർക്കേണ്ട അവസ്ഥ. അപ്രകാരം ഈ വർഷവും കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പലയിടങ്ങളുമായി വെള്ളം കയറിയിരിക്കുകയാണ്. നിരവധി ആളുകളിലാണ് ക്യാമ്പിലും മറ്റുമായി സ്വന്തം വീട് ഒഴിഞ്ഞ് താമസം മാറ്റിയിരിക്കുന്നത്.(IMAGE CREDIT SOURCE: PTI PHOTOS)

മഴ കുറയുന്ന സാഹചര്യത്തിൽ കയറിയ വെള്ളം പിൻവലിയുമ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങാനായാണ് പലരുടെയും കാത്തിരിപ്പ്. തിരിച്ചെത്തുമ്പോൾ വീട്ടിൽ എന്തെല്ലാം ദുരിതങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നത് എന്ന ടെൻഷനിൽ ആയിരിക്കും ഇപ്പോൾ പലരും. എന്നാൽ മടങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ ജീവനും പോലും അപകടത്തിൽ ആകാം. അതിനാൽ വെള്ളം കയറിയ വീട്ടിൽ തിരിച്ച് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പ്രധാനമായും വീടിന്റെ ചുറ്റുപാടും മേൽക്കൂരയും എല്ലാം നന്നായി ശ്രദ്ധിക്കുക. കെട്ടിടത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ വിള്ളൽ സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കി ഉറപ്പുവരുത്തേണ്ടതാണ്. കാരണം ഏറെ ദിവസങ്ങളോളം വെള്ളത്തിൽ കിടന്നു കഴിഞ്ഞാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും തകർന്നു വീഴുവാനും സാധ്യതയുണ്ട്. അതിനാൽ അപകടസാധ്യത മുന്നിൽ കണ്ടാൽ ഒരിക്കലും കെട്ടിടത്തിന് അകത്തേക്ക് കയറരുത്.

വെള്ളം കെട്ടിക്കിടക്കുക എന്ന് പറഞ്ഞാൽ വെള്ളം മാത്രമായിരിക്കില്ല പലവിധത്തിലുള്ള വിഷജന്തുക്കൾ, പാമ്പ്, തേള് എന്നിങ്ങനെയുള്ളവയും വെള്ളത്തോടൊപ്പം വീട്ടിലേക്ക് കടന്നു വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇവ ഒന്നും വെള്ളം വലിഞ്ഞു പോകുമ്പോൾ തിരിച്ചു പോകണമെന്നില്ല. നിങ്ങളുടെ വീടിന്റെ മുക്കിലും മൂലയിലും എല്ലാം അവ പതിയിരിക്കും അതിനാൽ അകത്തോട്ട് കയറുമ്പോൾ സൂക്ഷ്മതയോടെ വേണം കയറുവാൻ പകൽ സമയത്ത് വീട്ടിനുള്ളിലേക്ക് ചെല്ലുന്നതായിരിക്കും ഏറ്റവും ഉത്തമം.

പ്രളയം കഴിഞ്ഞു വീട്ടിലേക്ക് എത്തിയാൽ ഒരിക്കലും മെയിൻ സ്വിച്ച് ഓൺ ചെയ്യരുത്. കെഎസ്ഇബി ഉദ്യോഗസ്ഥരോ ഇലക്ട്രീഷ്യനോ പരിശോധിച്ചതിനുശേഷം മാത്രം വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക. ഗ്യാസ് സിലിണ്ടർ കത്തിക്കുമ്പോഴും സൂക്ഷിക്കണം വെള്ളപ്പൊക്കത്തിൽ കിടന്ന ഗ്യാസ് ആണെങ്കിൽ തീർച്ചയായും ലീക്ക് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഗ്യാസിന്റെ മണം തോന്നുന്നുണ്ടെങ്കിൽ ഒരിക്കലും റെഗുലേറ്റർ ഓൺ ചെയ്യരുത് വൈദ്യുതി പുനസ്ഥാപിക്കുന്നത് മുന്നേയും ഇവ ശ്രദ്ധിക്കണം. മെഴുകോ മറ്റോ കത്തിക്കുവാനും ശ്രമിക്കരുത്.