Onam Bumper 2026: ഓണം ബമ്പറെടുത്തോ? ദേ നറുക്കെടുപ്പ് ഇങ്ങെത്തി, അവസരം പാഴാക്കല്ലേ
Onam Bumper BR 111: Get Your Ticket Ready, Lucky Draw Is Just Days Away: 500 രൂപയായിരുന്നു ഓണം ബമ്പറിന്റെ കഴിഞ്ഞ വര്‍ഷത്തെ വില, ഈ വര്‍ഷവും ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപ മുടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 30 കോടി രൂപ വരെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബമ്പറിന്റെ അവസാന സമ്മാനം 500 രൂപയായതിനാല്‍ ടിക്കറ്റിനായി മുടക്കുന്ന പണവും നഷ്ടപ്പെടില്ല. ടിക്കറ്റ് വിലയില്‍ വര്‍ധനവില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

ദേ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി അധികദിനങ്ങള്‍ ബാക്കിയില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ബമ്പര്‍ നറുക്കെടുക്കും. വലിയ സമ്മാനത്തുകയുമായി വിപണിയിലെത്തിയ ബമ്പര്‍ സെപ്റ്റംബര്‍ മാസത്തിലാണ് നറുക്കെടുക്കുന്നത്. ഓണാഘോഷങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. നിങ്ങള്‍ ഇനിയും ലോട്ടറി ടിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. (Image Credit Source: Getty Images)

ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനഘടന.

500 രൂപയായിരുന്നു ഓണം ബമ്പറിന്റെ കഴിഞ്ഞ വര്‍ഷത്തെ വില, ഈ വര്‍ഷവും ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപ മുടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 30 കോടി രൂപ വരെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബമ്പറിന്റെ അവസാന സമ്മാനം 500 രൂപയായതിനാല്‍ ടിക്കറ്റിനായി മുടക്കുന്ന പണവും നഷ്ടപ്പെടില്ല. ടിക്കറ്റ് വിലയില്‍ വര്‍ധനവില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ്. എന്നാല്‍ ഈ തീയതിയില്‍ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്. സാധാരണ ലോട്ടറികളുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നടക്കാറുള്ളത്.

ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ബാക്കി തുകയില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ-വിദ്യഭ്യാസ സെസ് 4 ശതമാനമാണ്. അതായത് ഏകദേശം 7560000 രൂപയുണ്ടാകുമിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ ഇങ്ങനെയും പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 15,42,24,000 രൂപയാണ്.