AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration Card: വെള്ള റേഷൻ കാർഡും നീല കാർഡും തമ്മിൽ എന്ത് വ്യത്യാസം? അരി വിഹിതത്തിലും മാറ്റം…

Kerala Ration Card Categories: വരുമാനത്തിനനുസരിച്ച് മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലാണ് റേഷൻ കാർഡ് നൽകുന്നത്. എന്നാൽ ഇവ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിയാമോ?

Nithya Vinu
Nithya Vinu | Published: 27 Jan 2026 | 08:54 PM
സംസ്ഥാനത്ത് റേഷൻ ഉപ​ഭോക്താക്കൾക്ക് നാല് വ്യത്യസ്ത നിറങ്ങളിലുള്ള റേഷൻ കാർഡുകളാണ് നൽകിയിട്ടുള്ളത്. വരുമാനത്തിനനുസരിച്ച് മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലാണ് റേഷൻ കാർഡ് നൽകുന്നത്. എന്നാൽ ഇവ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിയാമോ? പരിശോധിക്കാം....

1 / 5
സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന് മഞ്ഞ റേഷൻ കാർഡാണ് നൽകുന്നത്. ഇവർക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, മൂന്ന് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.

2 / 5
മുൻഗണനാവിഭാഗത്തിന് പിങ്ക് റേഷൻ കാർഡാണ് കൊടുക്കുന്നത്. കുടംബത്തിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

3 / 5
മുൻഗണനേതര സബ്‌സിഡി വിഭാ​ഗത്തിനാണ് നീല റേഷൻ കാർഡ് നൽകുന്നത്. സാമ്പത്തികമായി വലിയ പിന്നോക്കാവസ്ഥയിലല്ലെങ്കിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കാണ് നീല കാർഡ് നൽകുന്നത്. സാധാരണഗതിയിൽ ഒരു കാർഡിന് മാസം 2 കിലോ അരി (കിലോയ്ക്ക് 4 രൂപ നിരക്കിൽ) ലഭിക്കും.

4 / 5
'മുൻഗണനേതര സബ്‌സിഡി ഇല്ലാത്ത' വിഭാഗത്തിനാണ് വെള്ള റേഷൻ കാർഡ്. ഇവർക്ക് സബ്‌സിഡി നിരക്കിലുള്ള റേഷൻ വിഹിതത്തിന് ഇവർക്ക് അർഹതയില്ല. പൊതുവിഭാ​ഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും. (Image Credit: Social Media)

5 / 5