AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വില കുതിപ്പിലോ? 1 കിലോ തേങ്ങ വാങ്ങാൻ നൽകേണ്ടത് ഇത്രയും രൂപ

Coconut Oil Price in Kerala: കയറ്റുമതി വർദ്ധിച്ചതും വിപണിയിൽ തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് തേങ്ങ വില വർദ്ധനവിന് കാരണം. വെളിച്ചെണ്ണ വില ഉയർന്നു നിൽക്കുന്നതിനാൽ തേങ്ങയ്ക്കും വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ട്.

Nithya Vinu
Nithya Vinu | Published: 28 Jan 2026 | 09:59 AM
മലയാളികളുടെ അടുക്കളയിലെ പ്രധാനിയായ വെളിച്ചെണ്ണ വിലയെ കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ല. വിപണിയിൽ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില വർദ്ധിക്കുന്നതായാണ് വിവരം.

1 / 5
സംസ്ഥാനത്തെ വിവിധ മാർക്കറ്റുകളിൽ വെളിച്ചെണ്ണയുടെ മൊത്തവ്യാപാര നിരക്ക് കിലോയ്ക്ക് ഏകദേശം 360 രൂപ മുതൽ 410 രൂപ വരെയാണ്. കൊപ്ര  ക്വിന്റലിന് 17,500  രൂപ മുതൽ 21,000 രൂപ വരെയാണ് വില വരുന്നത്. തേങ്ങ വിലയും കൂടുന്നുണ്ട്. ഒരു കിലോ തേങ്ങയ്ക്ക് ഏകദേശം എഴുപത് രൂപ നിരക്കിലാണ് വ്യാപാരം.

2 / 5
കയറ്റുമതി വർദ്ധിച്ചതും വിപണിയിൽ തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് തേങ്ങ വില വർദ്ധനവിന് കാരണം. വെളിച്ചെണ്ണ വില ഉയർന്നു നിൽക്കുന്നതിനാൽ തേങ്ങയ്ക്കും വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ട്. ജനുവരി മാസത്തെ ആഘോഷങ്ങളും വിപണിയിലെ ഡിമാൻഡും വെളിച്ചെണ്ണ വില വർദ്ധിക്കാനും കാരണമായിട്ടുണ്ട്.

3 / 5
അതേസമയം കേരാഫെഡിന്റെ കേര വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. കൂടാതെ അളവ് കുറഞ്ഞ പാക്കറ്റും കേരാഫെഡ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 900 എംഎല്ലിന്റെ വെളിച്ചെണ്ണ പാക്കറ്റ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാങ്ങിക്കാവുന്നതാണ്.

4 / 5
ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയില്‍ നിന്ന് 375 രൂപയിലേക്കാണ് കുറഞ്ഞിരിക്കുന്നത്.  പുതുതായി വിപണിയില്‍ എത്തിയ 900 എംഎല്‍ വെളിച്ചെണ്ണ പാക്കറ്റിന് 338 രൂപയുമാണ് വില. വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്ന ഈ സമയത്ത് വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.(Image Credit: Getty Image)

5 / 5