Ration Card: വെള്ള റേഷൻ കാർഡും നീല കാർഡും തമ്മിൽ എന്ത് വ്യത്യാസം? അരി വിഹിതത്തിലും മാറ്റം…
Kerala Ration Card Categories: വരുമാനത്തിനനുസരിച്ച് മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലാണ് റേഷൻ കാർഡ് നൽകുന്നത്. എന്നാൽ ഇവ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിയാമോ?

സംസ്ഥാനത്ത് റേഷൻ ഉപഭോക്താക്കൾക്ക് നാല് വ്യത്യസ്ത നിറങ്ങളിലുള്ള റേഷൻ കാർഡുകളാണ് നൽകിയിട്ടുള്ളത്. വരുമാനത്തിനനുസരിച്ച് മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലാണ് റേഷൻ കാർഡ് നൽകുന്നത്. എന്നാൽ ഇവ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിയാമോ? പരിശോധിക്കാം....

സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന് മഞ്ഞ റേഷൻ കാർഡാണ് നൽകുന്നത്. ഇവർക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, മൂന്ന് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.

മുൻഗണനാവിഭാഗത്തിന് പിങ്ക് റേഷൻ കാർഡാണ് കൊടുക്കുന്നത്. കുടംബത്തിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

മുൻഗണനേതര സബ്‌സിഡി വിഭാഗത്തിനാണ് നീല റേഷൻ കാർഡ് നൽകുന്നത്. സാമ്പത്തികമായി വലിയ പിന്നോക്കാവസ്ഥയിലല്ലെങ്കിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കാണ് നീല കാർഡ് നൽകുന്നത്. സാധാരണഗതിയിൽ ഒരു കാർഡിന് മാസം 2 കിലോ അരി (കിലോയ്ക്ക് 4 രൂപ നിരക്കിൽ) ലഭിക്കും.

'മുൻഗണനേതര സബ്‌സിഡി ഇല്ലാത്ത' വിഭാഗത്തിനാണ് വെള്ള റേഷൻ കാർഡ്. ഇവർക്ക് സബ്‌സിഡി നിരക്കിലുള്ള റേഷൻ വിഹിതത്തിന് ഇവർക്ക് അർഹതയില്ല. പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും. (Image Credit: Social Media)