KSRTC DA Hike: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സന്തോഷവാർത്ത; രണ്ട് ഗഡു ഡി.എ അനുവദിച്ചു, വർദ്ധനവ് 7%
Two Installments of DA for KSRTC Employees: 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡി.എ, ഡി.ആർ അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസവാർത്ത. ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡിഎയും ഡിആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ നൽകിയതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. രണ്ട് ഗഡു കൂടി നൽകുന്നതോടെ ഡിഎ, ഡിആർ എന്നിവയിൽ ഏഴ് ശതമാനം വർദ്ധനവാണ് ലഭിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡി.എ, ഡി.ആർ അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ നേരിടുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ALSO READ: മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ്, ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?
കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു. ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു.
ബജറ്റ് വകയിരുത്തൽ 1035 കോടി രൂപയും രൂപയും അനുവദിച്ചു. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് നൽകിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.