Rishabh Pant: ടി20യില്‍ തിളങ്ങാന്‍ ഋഷഭ് പന്ത്; ‘കോപ്പി’യടിക്കുന്നത് സഞ്ജുവിന്റെ അതേ മാര്‍ഗം
Rishabh Pant picks Sanju Samson's training method: സഞ്ജു സാംസണ്‍ വിജയകരമാക്കിയ പരിശീലന രീതി തിരഞ്ഞെടുത്ത് ഋഷഭ് പന്ത്. ഐപിഎല്‍ മുന്‍നിര്‍ത്തി യുവരാജ് സിങിന്റെ കീഴില്‍ പരിശീലനം നടത്തുകയാണ് പന്ത്. ടി20 ലോകകപ്പിന് മുമ്പ് സഞ്ജുവും യുവരാജിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പരിശീലിച്ചിരുന്നു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണെങ്കിലും, വൈറ്റ് ബോളില്‍ ഋഷഭ് പന്തിന്റെ സ്ഥാനം തുലാസിലാണ്. 2024-ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നെങ്കിലും, പിന്നീട് പന്തിന് ടി20 ടീമിലെ സ്ഥാനം നഷ്ടമായി. ഏകദിനത്തില്‍ പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതുമില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ടി20 ടീമിലേക്ക് തിരിച്ചുവരവിന് വിലങ്ങുതടിയായി. ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസണും, ഇഷാന്‍ കിഷനും ടി20 ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചതും പന്തിന് തിരിച്ചടിയായി.
എങ്കിലും വിട്ടുകൊടുക്കാന്‍ പന്ത് തയ്യാറല്ല. ഐപിഎല്‍ മുന്‍നിര്‍ത്തി കഠിനമായ പരിശീലനമാണ് പന്ത് നടത്തുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി, ടി20യിലെ സാധ്യതകള്‍ സജീവമാക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ പന്തിന്റെ ലക്ഷ്യം.
തിരഞ്ഞെടുത്തത് സഞ്ജുവിന്റെ പാത
ടി20 ലോകകപ്പിനും, ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കും മുമ്പ് കഠിനമായ തയ്യാറെടുപ്പുകളായിരുന്നു സഞ്ജു നടത്തിയിരുന്നത്. മുന്‍ താരം യുവരാജ് സിങിന്റെ മേല്‍നോട്ടത്തില്‍ സഞ്ജു നടത്തിയ തയ്യാറെടുപ്പുകളായിരുന്നു അതില്‍ പ്രധാനം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മികവ് പുറത്തെടുക്കാനായില്ലെങ്കിലും, ടി20 ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റു’മായി.
View this post on Instagram
ഇതില്‍ യുവരാജ് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ സഹായിച്ചുവെന്നുവേണം കരുതാന്‍. സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയവരില്‍ യുവരാജുമുണ്ടായിരുന്നു. ഇപ്പോഴിതാ, ഐപിഎല്ലിലെ തയ്യാറെടുപ്പിനായി യുവരാജിനെ സമീപിച്ചിരിക്കുകയാണ് പന്ത്. യുവരാജിന്റെ മേല്‍നോട്ടത്തില്‍ മികച്ച തയ്യാറെടുപ്പാണ് പന്ത് നടത്തുന്നത്. താരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Also Read: Sanju Samson: സഞ്ജുവിന്റെ കയ്യില്‍ ഇപ്പോഴുമുള്ളത് ഓടാത്ത വാച്ചോ? അതിന് പിന്നിലുമുണ്ടൊരു കഥ
ആശാന്‍ യുവരാജ്
സഞ്ജുവിന്റെയും, പന്തിന്റെയും മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല താരങ്ങളുടെയും ആശാനായി യുവരാജ് മാറിയിരിക്കുകയാണ്. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മെന്ററായതോടെയാണ് യുവരാജിന് ആദ്യം ‘ആശാന്‍ പട്ടം’ കിട്ടുന്നത്. ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍, ഐപിഎല്‍ താരങ്ങളായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങിയവര്‍ക്കും യുവരാജ് ശിക്ഷണം നല്‍കിയിട്ടുണ്ട്.