Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട
Kerala Style Rice Pakoda Recipe: ഇനി ചോറ് മിച്ചം വന്നാൽ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല സ്വാദിഷ്ടമായ ക്രിസ്പി റൈസ് പക്കോട ഈ മിച്ചം വന്ന ചോറുകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ നാലുമണി പലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കിയാലോ. പുറത്തുനിന്ന് ചായ പലഹാരം വാങ്ങി വയറ് മോശമാക്കുന്നതിലും വളരെ നല്ലൊരു ഓപ്ഷനാണ് ഇത്തരം റെസിപ്പികൾ.

ഉച്ചയ്ക്ക് ബാക്കി വന്ന ചോറ് എന്ത് ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന വീട്ടമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇനി ചോറ് മിച്ചം വന്നാൽ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല സ്വാദിഷ്ടമായ ക്രിസ്പി റൈസ് പക്കോട ഈ മിച്ചം വന്ന ചോറുകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ നാലുമണി പലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കിയാലോ. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകൾ: ചോറ് – ഒരു കപ്പ്, നന്നായി ഉടച്ചത്, സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്, പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്, ഇഞ്ചി – ഒരു ചെറിയ സ്പൂൺ, വെളുത്തുള്ളി– ഒരു ചെറിയ സ്പൂൺ, കറിവേപ്പില – ഒരു വലിയ സ്പൂൺ, മല്ലിയില - രണ്ടു വലിയ സ്പൂൺ, മുളകുപൊടി– അര ചെറിയ സ്പൂൺ, ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ, ജീരകം –അര ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, അരിപ്പൊടി – രണ്ടു വലിയ സ്പൂൺ, കടലമാവ് – മൂന്നു വലിയ സ്പൂൺ, എണ്ണ– ആവശ്യത്തിന് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.

പാകം ചെയ്യുന്ന വിധം: ഒരു ബൗളിലേക്ക് ബാക്കി വന്ന ചോറെടുത്ത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക ഉടച്ചുവെച്ച ചോറിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. ഇതിലേക്ക് മുളകുപൊടി, ഗരംമസാലപ്പൊടി, ജീരകം, ഉപ്പ് യോജിപ്പിച്ച ശേഷം അരിപ്പൊടിയും കടലമാവും ചേർത്തിളക്കി കട്ടിയുള്ള മാവ് തയാറാക്കണം. മാവ് അയഞ്ഞുപോയാൽ അല്പം കൂടി അരിപ്പൊടി ചേർക്കാവുന്നതാണ്.

തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ഉരുളകളായോ പക്കോടയുടെ ആകൃതിയിലോ എടുത്തു മാറ്റിവെക്കുക. ശേഷം ഗ്യാസ് കത്തിച്ച് പാനിൽ എണ്ണ ചൂടാക്കുക. പിന്നീട് തയാറാക്കിവെച്ച കൂട്ടുകൾ ഇടത്തരം തീയിൽ ഇട്ട് ഇരുവശവും സ്വർണ്ണനിറവും ക്രിസ്പിയും ആകുന്നത് വരെ വറുത്തെടുക്കുക. ചൂടോടെ തക്കാളി സോസിനൊപ്പമോ പുതിന ചട്ണിക്കൊപ്പമോ ചായയുടെ കൂടെ ഇത് കഴിക്കാവുന്നതാണ്.

കുട്ടികൾക്ക് നാലുമണിക്ക് എന്ത് കൊടുക്കുമെന്ന് വിഷമിച്ചിരിക്കുന്ന അമ്മമാർക്ക് ഇത് നല്ലൊരു സീക്രട്ട് റെസിപ്പിയാണ്. അതുപോലെ ചോറ് കഴിക്കാൻ മടിയുള്ളവർക്കും ചോറ് കഴിച്ച് മടുത്തവർക്കും ഇത്തരം പലഹാരങ്ങൾ ട്രൈ ചെയ്യാം. പുറത്തുനിന്ന് ചായ പലഹാരം വാങ്ങി വയറ് മോശമാക്കുന്നതിലും വളരെ നല്ലൊരു ഓപ്ഷനാണ് ഇത്തരം റെസിപ്പികൾ.