AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Health Tips: ഏത്തക്കയും കുരുമുളകും ഒന്നിച്ച് കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?; മാറ്റം കണ്ടറിയാം

Banana with Black Pepper Benefits: ഏത്തക്കയും കുരുമുളകും ഒന്നിച്ച് കഴിച്ചാലുള്ള ​ഗുണം. ഏത്തക്കയും കുരുമുളകും ചേർത്തുള്ള ഭക്ഷണം നമ്മുടെ പരമ്പരാഗത ആയുർവേദത്തിലും വീട്ടു വൈദ്യത്തിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മധുരവും എരിവും ചേരുന്ന ഈ വ്യത്യസ്ത കൂട്ട് സ്വാദിന് പുറമേ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങളും നൽകുന്നു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇവ രണ്ടും ഒന്നിച്ച് കഴി്ചാൽ ശരീരത്തിന് ലഭിക്കുന്ന മാന്ത്രിക ​ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Health Tips: ഏത്തക്കയും കുരുമുളകും ഒന്നിച്ച് കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?; മാറ്റം കണ്ടറിയാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 09:32 PM

ഏത്തക്ക അല്ലെങ്കിൽ നേന്ത്രപ്പഴം കഴിക്കുന്നതിൻ്റെ ​ഗുണത്തെപ്പറ്റി പ്രത്യേകിച്ച് ആരോടും പറയേണ്ട ആവശ്യമില്ല. എന്നാൽ പലർക്കും അറിയാത്ത മറ്റൊരു രഹസ്യമുണ്ട്. ഏത്തക്കയും കുരുമുളകും ഒന്നിച്ച് കഴിച്ചാലുള്ള ​ഗുണം. ഏത്തക്കയും കുരുമുളകും ചേർത്തുള്ള ഭക്ഷണം നമ്മുടെ പരമ്പരാഗത ആയുർവേദത്തിലും വീട്ടു വൈദ്യത്തിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മധുരവും എരിവും ചേരുന്ന ഈ വ്യത്യസ്ത കൂട്ട് സ്വാദിന് പുറമേ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങളും നൽകുന്നു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇവ രണ്ടും ഒന്നിച്ച് കഴി്ചാൽ ശരീരത്തിന് ലഭിക്കുന്ന മാന്ത്രിക ​ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: അരകല്ലേൽ അരച്ച് കഴിക്കുന്നതിൻ്റെ ​ഗുണം എന്തെല്ലാം? ഇത് ആരോ​ഗ്യത്തിന് നല്ലതോ ചീത്തയോ

ദഹനം വേഗത്തിലാക്കുന്നു: ഏത്തക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകളും കുരുമുളകിലെ പൈപ്പറീനും ദഹനരസങ്ങളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വയറെരിയുന്നത്, ഗ്യാസ്, വയറുവീർക്കൽ എന്നിവ തടയുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ഏത്തക്കയിലുള്ള വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കുരുമുളകിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങളും ചേരുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. അടിക്കടിയുണ്ടാകുന്ന ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഇത് മികച്ചൊരു സ്വാഭാവിക പരിഹാരമാണ്.

പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും: കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറീൻ എന്ന ഘടകം ഏത്തക്കയിലുള്ള വിറ്റാമിനുകളും പൊട്ടാസ്യവും ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ എല്ലാം പെട്ടെന്ന് ലഭിക്കുകയും ചെയ്യും.

മെറ്റബോളിസവും ഊർജ്ജവും കൂട്ടുന്നു: ഏത്തക്ക ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്ന ഒരു പഴവർ​ഗമാണ്. കുരുമുളക് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്ന മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ്.

കരളിന്റെ ആരോഗ്യത്തിനും ഉത്തമം: ഏത്തക്കയും കുരുമുളകും ഒരുമിച്ച് കഴിക്കുമ്പോൾ എടുത്തുപറയേണ്ടത് കരളിന് ലഭിക്കുന്ന ​ഗുണത്തെപ്പറ്റിയാണ്. ഏത്തക്കയിലെ പൊട്ടാസ്യവും കുരുമുളകിന്റെ വിഷാംശങ്ങളെ പുറന്തള്ളാനുള്ള ശേഷിയും കരളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുകയും ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ കഴിക്കണം?

  • നന്നായി പഴുത്ത ഏത്തക്ക ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു നുള്ളു കുരുമുളകുപൊടി വിതറി കഴിക്കാം.
  • അല്ലെങ്കിൽ ഏത്തക്ക ചെറുതായി വഴറ്റി അല്പം കുരുമുളകുപൊടി ചേർത്തും കഴിക്കാവുന്നതാണ്
  • അസിഡിറ്റിയോ ഗ്യാസ്ട്രബിളോ കഠിനമായിട്ടുള്ളവർ കുരുമുളകിന്റെ അളവ് കുറച്ച് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

English Summary:

Combining ripe bananas with a pinch of black pepper is a powerful natural remedy long celebrated in traditional wellness for boosting digestion and immunity. The piperine in black pepper works rich potassium, fiber, and vitamins in bananas to enhance nutrient absorption.

Follow Us