5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: പാചകം ഇഷ്ടപ്പെടുന്നരാണോ നി​ങ്ങൾ? എങ്കിൽ തീർച്ചയായും ഈ പൊടികൈകൾ അറിഞ്ഞിരിക്കണം

Cooking Tips: പാചകം ഇഷ്ടമുള്ളവരും ഇല്ലാത്തവരും നമുക്കിടയിലുണ്ട്. രുചിയുള്ള ഭക്ഷണം കഴിക്കാൻ ആർക്കാണ് താല്പര്യമില്ലാത്തത്. എന്നാൽ പാചകം ഇഷ്ടമില്ലാത്തവർക്കും അത് എളുപ്പവും രുചികരവുമാക്കുന്ന ചില പൊടികൈകളെക്കുറിച്ച് ഒന്ന് നോക്കിയാലോ.

neethu-vijayan
Neethu Vijayan | Published: 01 Jul 2024 12:50 PM
അടുക്കള പണി എളുപ്പമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പണി എളുപ്പമാക്കാൻ പല പൊടികൈകളും അമ്മമാർ പരീക്ഷിക്കുന്നതും കാണാറുണ്ട്. പരമ്പരാഗത രീതിയിലുള്ള ചില പാചക പൊടികൈകളും അല്ലാത്ത രീതികളുമൊക്കെ ഇപ്പോഴും പിന്തുടരുന്നവരുണ്ട്.  ഇത്തരത്തിൽ അടുക്കള പണി എളുപ്പമാക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ എന്തെല്ലാമെന്ന് അറിയാം.

1 / 10
ദോശയോ ഇഡലിയോ ഉണ്ടാക്കാൻ പ്ലാനിടുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം. ദോശയുണ്ടാക്കുമ്പോൾ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ഉലുവ കൂടി ചേർത്ത് അരയ്ക്കുക. അവയ്ക്ക് സ്വാദേറും.

2 / 10
പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോൾ അവ അധികം എണ്ണ കുടിക്കാതിരിക്കാൻ ഗോതമ്പുമാവും മൈദമാവും ഒരേ അളവിൽ ചേർക്കുക. നിങ്ങൾക്ക് എണ്ണ പാഴാവാതെ അവ തയ്യാറാക്കിയെടുക്കാൻ സാധിക്കും.

3 / 10
അവൽ നനയ്ക്കുമ്പോൾ കുറച്ച് ഇളം ചൂടുപാൽ കുടയുക. ശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേർത്ത് ഇളക്കിയെടുത്താൽ അതിന് സ്വാദേറും.

4 / 10
സീഫുഡുകൾ തയ്യാറാക്കുമ്പോൾ (മീൻ, ചെമ്മീൻ, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താൽ സീഫുഡ് അലർജി ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

5 / 10
ചൂടായ എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേർക്കുമ്പോൾ കരിഞ്ഞുപോകാറുണ്ടോ. എങ്കിൽ അൽപം വെള്ളത്തിൽ കുതിർത്ത് കുഴമ്പുപരുവത്തിൽ ചേർത്താൽ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

6 / 10
ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ റവ അൽപ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാൽ കട്ട കെട്ടുകയില്ല. അതുപോലെ തന്നെ ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

7 / 10
അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അൽപം ചൂട് വെള്ളത്തിൽ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താൽ രുചികരമായ ചമ്മന്തി തയ്യാറായികിട്ടും.

8 / 10
ഗ്രീൻ ചട്ണി തയ്യാറാക്കുമ്പോൾ തൈര് ചേർക്കുന്നതിന് പകരം നാരങ്ങാനീര് ചേർത്താൽ ഗ്രീൻചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല. കൂടാതെ ഉരുളക്കിഴങ്ങിൽ കളപൊട്ടുന്നത് തടയാൻ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തിൽ ഒരു ആപ്പിൾ വച്ചാൽ മതി.

9 / 10
മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇനി മുതൽ മുട്ട പുഴുങ്ങുമ്പോൾ അതിലേക്ക് അൽപ്പം എണ്ണ ഒഴിച്ചാൽ മുട്ട പൊട്ടുന്നത് ഒഴിവാക്കാൻ സാധിക്കും.

10 / 10
Latest Stories