നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടണോ? ഒരൊറ്റ വിദ്യ മാത്രം; പരീക്ഷിച്ച് നോക്കൂ | Kitchen Tips And Tricks, how to extract more juice from a single lemon, discover easy hacks Malayalam news - Malayalam Tv9

Kitchen Tips: നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടണോ? ഒരൊറ്റ വിദ്യ മാത്രം; പരീക്ഷിച്ച് നോക്കൂ

Published: 

10 Oct 2026 | 12:50 PM

Lemon Juice Extract Methods: നീരില്ലാത്ത നാരങ്ങ കിട്ടുന്നത്. ഇത് പിഴിയാൻ പോയാൽ കൈ വേദന എടുക്കുന്നതുമാത്രമാകും മിച്ചം. എന്നാൽ ഇനി നാരങ്ങയിൽ നിന്ന് നീര് വരുന്നില്ല എന്ന ടെൻഷൻ വേണ്ട, നാരങ്ങയിൽ നിന്ന് ഒരു തുള്ളിപോലും വിടാതെ മുഴുവൻ നീരും എളുപ്പത്തിൽ ഊറ്റിയെടുക്കാൻ ചില പൊടികൈകൾ ഉണ്ട്. പരീക്ഷിച്ച് നോക്കൂ. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ തടയാനും നാരങ്ങ സഹായിക്കുന്നു.

1 / 5
ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാൻ എടുക്കുമ്പോഴായിരിക്കും ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ള, നീരില്ലാത്ത നാരങ്ങ കിട്ടുന്നത്. ഇത് പിഴിയാൻ പോയാൽ കൈ വേദന എടുക്കുന്നതുമാത്രമാകും മിച്ചം. എന്നാൽ ഇനി നാരങ്ങയിൽ നിന്ന് നീര് വരുന്നില്ല എന്ന ടെൻഷൻ വേണ്ട, നാരങ്ങയിൽ നിന്ന് ഒരു തുള്ളിപോലും വിടാതെ മുഴുവൻ നീരും എളുപ്പത്തിൽ ഊറ്റിയെടുക്കാൻ ചില പൊടികൈകൾ ഉണ്ട്. പരീക്ഷിച്ച് നോക്കൂ. (Image Credit Source: Getty ImageS)

2 / 5
ചെറുചൂടുവെള്ളം മാജിക്: നാരങ്ങ മുറിക്കുന്നതിന് മുൻപ് 10-15 മിനിറ്റ് ചെറുചൂടുവെള്ളത്തിൽ ഇട്ടു വെക്കുക. അമിതമായി തിളപ്പിച്ച വെള്ളത്തിലിടരുത്. അല്ലെങ്കിൽ മൈക്രോവേവ് സേഫായ പാത്രത്തിൽ വെച്ച് വെറും 10 സെക്കൻഡ് മാത്രം ചെറുതായി ഒന്ന് ചൂടാക്കി എടുക്കാം. ചൂടിൽ വെച്ച നാരങ്ങ പുറത്തെടുത്ത് കട്ടിംഗ് ബോർഡിലോ മേശപ്പുറത്തോ വെച്ച്, ഉള്ളംകൈ കൊണ്ട് അൽപ്പം മർദ്ദം കൊടുത്ത് മുന്നോട്ടും പിന്നോട്ടും ഉരുട്ടിയ ശേഷം മുറിച്ചാൽ നല്ലപോലെ നീര് കിട്ടും.

3 / 5
അതുപോലെ നാരങ്ങ മുറിക്കുന്നതിന് തൊട്ടുമുമ്പ് ഉള്ളംകൈ കൊണ്ട് തറയിൽ വെച്ച് അമർത്തി ഉരുട്ടുക. ഇത് നാരങ്ങയ്ക്കുള്ളിലെ നീര് മുഴുവൻ കിട്ടാൻ സഹായിക്കും. എപ്പോഴും നമ്മൾ നാരങ്ങ നടുവെയാണ് മുറിക്കുന്നത്. എന്നാൽ ഇനി നാരങ്ങ നടുവെ ക്രോസ് ആയി മുറിക്കുന്നതിന് പകരം നീളത്തിൽ മുറിക്കുക. ഇത് സാധാരണ രീതിയെക്കാൾ കൂടുതൽ നീര് പിഴിഞ്ഞെടുക്കാൻ സാധിക്കും.

4 / 5
നാരങ്ങ പിഴിയുമ്പോൾ സ്ക്വീസർ ഇല്ലെങ്കിൽ, മുറിച്ച ഭാഗത്ത് ഒരു ഫോർക്ക് കുത്തിയിറക്കി ചെറിതായി തിരിച്ചു കൊടുത്ത് പിഴിഞ്ഞാൽ പൂർണ്ണമായും നീര് പുറത്തുവരും.  ഉണങ്ങിപ്പോയ നാരങ്ങ കളയുന്നതിന് പകരം ചെറുചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് അരമണിക്കൂർ വെച്ചാൽ പഴയതുപോലെ മൃദുവായി നീരെടുക്കാൻ സാധിക്കും.

5 / 5
നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാനും അസുഖങ്ങൾ അകറ്റി നിർത്താനും സഹായിക്കുന്ന വിറ്റാമിൻ സി നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഗുണം ചെയ്യും. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ തടയാനും നാരങ്ങ സഹായിക്കുന്നു.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ