ദോശമാവിൽ പുളി കൂടിപ്പോയോ? കളയേണ്ട, വെറും അഞ്ച് മിനിറ്റിൽ ശരിയാക്കാം | Kitchen Tips And Tricks, How to Fix Sour Dosa Batter in 5 Minutes, Easy Way to Restore Taste Malayalam news - Malayalam Tv9

Kitchen Tips: ദോശമാവിൽ പുളി കൂടിപ്പോയോ? കളയേണ്ട, വെറും അഞ്ച് മിനിറ്റിൽ ശരിയാക്കാം

Published: 

15 Oct 2026 | 11:59 AM

Fix Sour Dosa Batter Tips: ദോശമാവാണെങ്കിലും ഇഡ്ഡലിക്കുള്ളത് ആണെങ്കിലും അമിതമായി പുളിച്ചാലും പുളിച്ചില്ലെങ്കിലും കുഴപ്പമാണ്. പുളി കൂടിയതിനാൽ ഇനി ഈ മാവ് കളയേണ്ടി വരുമോ എന്നോർത്ത് ടെൻഷനടിക്കേണ്ട. വെറും അഞ്ച് മിനിറ്റിൽ മാവിലെ പുളി കളഞ്ഞ് ദോശ സ്വാദിഷ്ടമാക്കാൻ ഇതാ ചില അടുക്കള വിദ്യകൾ. വേനൽക്കാലത്താണ് സാധാരണയായി ദോശമാവ് അമിതമായി പുളച്ചുപോകുന്നത്. അതിനാൽ ഈ സമയത്ത് മാവ് അരച്ച് വയ്ക്കുമ്പോഴും ശ്രദ്ധിക്കണം.

1 / 5
ചൂടുള്ള മൊരിഞ്ഞ ദോശ കഴിക്കാൻ ആഗ്രഹിച്ചു മാവെടുക്കുമ്പോഴായിരിക്കും ചിലപ്പോൾ മാവ് വല്ലാതെ പുളിച്ചുപോയെന്ന് മനസ്സിലാകുക. ദോശമാവാണെങ്കിലും ഇഡ്ഡലിക്കുള്ളത് ആണെങ്കിലും അമിതമായി പുളിച്ചാലും പുളിച്ചില്ലെങ്കിലും കുഴപ്പമാണ്. പുളി കൂടിയതിനാൽ ഇനി ഈ മാവ് കളയേണ്ടി വരുമോ എന്നോർത്ത് ടെൻഷനടിക്കേണ്ട. വെറും അഞ്ച് മിനിറ്റിൽ മാവിലെ പുളി കളഞ്ഞ് ദോശ സ്വാദിഷ്ടമാക്കാൻ ഇതാ ചില അടുക്കള വിദ്യകൾ. (Image Credit Source: Getty Images)

2 / 5
തേങ്ങാപ്പാൽ: മാവിലെ പുളി അധികമാണെങ്കിൽ അതിലേക്ക് അല്പം പുതുതായി തയ്യാറാക്കിയ തേങ്ങാപ്പാലോ അല്ലെങ്കിൽ തേങ്ങ ചെറുതായി അരച്ചതോ ചേർക്കാം. ഇത് മാവിലെ പുളിരസം കുറയ്ക്കുന്നതോടൊപ്പം ദോശയ്ക്ക് നല്ല സോഫ്റ്റും കിടിലൻ സ്വാദും നൽകും. അതല്ലെങ്കിൽ, അൽപ്പം കട്ടിയുള്ള തിളപ്പിച്ച പാൽ മാവിലേക്ക് ചേർത്ത് കൊടുക്കുന്നത് പുളിരസം കുറയ്ക്കാൻ വളരെ നല്ലതാണ്. ശേഷം പെട്ടെന്ന് ദോശ തയ്യാറാക്കാം.

3 / 5
ചോറ് അരച്ചു ചേർക്കുക: ഒരു പിടി ചോറ് മിക്സിയിൽ നന്നായി അരച്ചെടുത്തത് പുളിച്ച മാവിലേക്ക് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് മാവിന്റെ പുളി അകറ്റാൻ സഹായിക്കുക മാത്രമല്ല, ദോശ നല്ല മൃദുവായും പഞ്ഞിപോലെയിരിക്കാനും സഹായിക്കും. എന്ത് ചേർത്ത് കൊടുത്താലും മാവ് ഒരുപാട് വെള്ളം പോലെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
തേങ്ങാവെള്ളം: മാവിലേക്ക് അൽപ്പം തേങ്ങാവെള്ളം പുളിയുള്ളതല്ലെങ്കിൽ ചേർക്കുന്നത് മാവിന്റെ സ്വാഭാവിക രുചി വീണ്ടെടുക്കാൻ സഹായിക്കും. അതുപോലെ അല്പം പഞ്ചസാരയോ ശർക്കരപ്പൊടിയോ ചേർക്കുന്നത് പുളിയുടെ അംശം പെട്ടെന്ന് ബാലൻസ് ചെയ്യാൻ സഹായിക്കും. ഈ പൊടികൈകൾ പ്രയോഗിക്കുമ്പോൾ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുത്.

5 / 5
പുളി മാറ്റാൻ ചേരുന്ന ചേരുവകൾക്കനുസരിച്ച് പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് വെച്ചതിന് ശേഷം ദോശ ചുടാം. ഇനി പുളിച്ച മാവ് കണ്ട് വിഷമിക്കേണ്ട, ഈ എളുപ്പവഴികൾ പരീക്ഷിച്ചു നോക്കിയാൽ മതിയാകും. വേനൽക്കാലത്താണ് സാധാരണയായി ദോശമാവ് അമിതമായി പുളച്ചുപോകുന്നത്. അതിനാൽ ഈ സമയത്ത് മാവ് അരച്ച് വയ്ക്കുമ്പോഴും ശ്രദ്ധിക്കണം.

Loading...
Unable to load recommendations.
Follow Us
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി