ചെമ്മീൻ ഇഷ്ടമാണോ? വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ഈ തെറ്റുകൾ വരുത്തരുത് | Kitchen Tips And Tricks, Mistakes To Avoid When Buying And Cooking Prawns Malayalam news - Malayalam Tv9

Prawns Cooking Tips: ചെമ്മീൻ ഇഷ്ടമാണോ? വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ഈ തെറ്റുകൾ വരുത്തരുത്

Published: 

28 Oct 2026 | 01:16 PM

Prawns Buying And Cooking Mistakes: ചെമ്മീൻ വാങ്ങുമ്പോഴും വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും അശ്രദ്ധ കാണിച്ചാൽ അത് രുചികരമായ ഒരു ഭക്ഷണത്തെ മാറ്റിമറിക്കുക മാത്രമല്ല, ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എപ്പോഴും ചെമ്മീൻ്റെ തോടും ഞരമ്പും കളഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞൾപ്പൊടിയും നാരങ്ങാനീരും ചേർത്ത് നന്നായി കഴുകുക. അങ്ങനെയെങ്കിൽ ഇനി ചെമ്മീൻ വാങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ.

1 / 5
കടൽവിഭവങ്ങളിൽ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവമാണ് ചെമ്മീൻ. എന്നാൽ ചെമ്മീൻ വാങ്ങുമ്പോഴും വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും അശ്രദ്ധ കാണിച്ചാൽ അത് രുചികരമായ ഒരു ഭക്ഷണത്തെ മാറ്റിമറിക്കുക മാത്രമല്ല, ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും  ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അങ്ങനെയെങ്കിൽ ഇനി ചെമ്മീൻ വാങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ. (Image Credit Source: Getty Images)

2 / 5
പഴകിയതോ ദുർഗന്ധമുള്ളതോ ആയ ചെമ്മീൻ വാങ്ങുന്നത്: ചെമ്മീൻ വാങ്ങുമ്പോൾ അതിന്റെ നിറവും മണവും നിർബന്ധമായും ശ്രദ്ധിക്കണം. ഫ്രഷ് ചെമ്മീനിന് തിളക്കമുള്ള ശരീരവും ഉറപ്പുള്ള തോടുമാണുണ്ടാവുക. അമോണിയയുടെയോ ചീഞ്ഞ മീനിന്റെയോ മണമുണ്ടെങ്കിൽ അത് പഴകിയതാണെന്ന് ഉറപ്പാക്കാം. ഇത് കഴിക്കുന്നത് ​ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. കഠിനമായ വയറുവേദനയാണ് ഇതിൻ്റെ പ്രധാന ലക്ഷണം.

3 / 5
പുറകിലെ കറുത്ത ഞരമ്പ് കളയാതിരിക്കുന്നത്: ചെമ്മീന്റെ പുറകുവശത്തുള്ള കറുത്ത ഞരമ്പ് അതിന്റെ ദഹനവ്യവസ്ഥയാണ്. ഇതിൽ ദഹിക്കാത്ത അവശിഷ്ടങ്ങളും ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാകും. ഇത് നീക്കം ചെയ്യാതെ പാകം ചെയ്താൽ വയറു വേദനയ്ക്കും അണുബാധയ്ക്കും സാധ്യതയുണ്ട്. അതിനാൽ ചെമ്മീൻ വൃത്തിയാക്കുമ്പോൾ അദ്യം തന്നെ ആ കറുത്ത ഞരമ്പ് എടുത്തുകളയാൻ ഓർക്കണം.

4 / 5
ഫ്രോസൺ ചെമ്മീൻ ചൂടുവെള്ളത്തിലിടുന്നത്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചെമ്മീൻ പെട്ടെന്ന് ഐസ് മാറ്റാൻ വേണ്ടി ഒരിക്കലും ചൂടുവെള്ളത്തിലേക്ക് ഇടരുത്. ഇത് ചെമ്മീൻ പെട്ടെന്ന് വെന്തുപോകാനും അതിന്റെ സ്വാഭാവിക രുചിയും പോഷകങ്ങളും നഷ്ടപ്പെടാനും കാരണമാകുന്നു. തണുത്ത വെള്ളത്തിലോ ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലോ വെച്ച് സാവധാനം ഐസ് അലിയിപ്പിച്ച ശേഷം പാചകം ചെയ്യാനെടുക്കുക.

5 / 5
റബ്ബർ പോലെയാക്കുന്നത്: ചെമ്മീൻ പാകം ചെയ്യാൻ വളരെ കുറഞ്ഞ സമയം മതിയാകും. അമിതമായി വേവിച്ചാൽ ചെമ്മീൻ കട്ടി കൂടിയ റബ്ബർ പോലെയാവുകയും ചവയ്ക്കാനും കഴിക്കാനും ബുദ്ധിമുട്ടായി മാറുകയും ചെയ്യും. എപ്പോഴും ചെമ്മീൻ്റെ തോടും ഞരമ്പും കളഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞൾപ്പൊടിയും നാരങ്ങാനീരും ചേർത്ത് നന്നായി കഴുകുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും കടലിന്റെ അമിത ഗന്ധം മാറ്റാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്