AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ചോറ് വെന്തുപോയോ? ഒട്ടിപ്പിടിക്കാതെ ഊറ്റിയെടുക്കാൻ വഴിയിതാ…

Easy Ways to Fix Overcooked Rice: ചോറ് പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിച്ച് കുഴഞ്ഞുപോകുന്നത് അടുക്കളയിലെ പ്രധാന പ്രശ്നമാണ്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. ചോറ് കുഴഞ്ഞുപോകാതെയും ഒട്ടിപ്പിടിക്കാതെയും കൃത്യമായി വേവിച്ചെടുക്കാൻ ചില വഴികളുണ്ട്. പ്രഷർ കുക്കറിലാണ് ചോറ് വേവിക്കുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കണം .

Nithya Vinu
Nithya Vinu | Updated On: 13 Oct 2026 | 10:11 AM
ചോറ് പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിച്ച് കുഴഞ്ഞുപോകുന്നത് അടുക്കളയിലെ പ്രധാന പ്രശ്നമാണ്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. ചോറ് കുഴഞ്ഞുപോകാതെയും ഒട്ടിപ്പിടിക്കാതെയും കൃത്യമായി വേവിച്ചെടുക്കാൻ ചില വഴികളുണ്ട്. ഇനി നിങ്ങൾ കുക്കറിൽ പാകം ചെയ്താലും ഈ പ്രശ്നം വരില്ല. ട്രിക്ക് പരിചയപ്പെട്ടാലോ... (Image Credit source: Getty Images)

1 / 5
അരിയിലുള്ള അധിക സ്റ്റാർച്ച് ആണ് ചോറ് ഒട്ടിപ്പിടിക്കാനുള്ള പ്രധാന കാരണം. അതിനാൽ അരി കഴുകുമ്പോൾ വെള്ളം തെളിയുന്നതുവരെ നന്നായി വൃത്തിയാക്കുക. അരി വേവിക്കുന്നതിന് മുമ്പ് 15-20 മിനിറ്റ് വെള്ളത്തിൽ കുതിർക്കുന്നത് അരി ഒരേപോലെ വേവാൻ സഹായിക്കും. എന്നാൽ കൂടുതൽ സമയം കുതിർക്കരുത്, ഇത് അരി പൊട്ടിപ്പോകാൻ കാരണമാകും.

2 / 5
ചോറ് പെട്ടെന്ന് വേവിച്ചെടുക്കാൻ മിക്കവരും കുക്കർ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ വേവ് കുറഞ്ഞ അരിയാണെങ്കിൽ കൃത്യമായി സമയം നോക്കി വേവിച്ചില്ലെങ്കിൽ പണികിട്ടും. പ്രഷർ കുക്കറിലാണ് ചോറ് വേവിക്കുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കണം . വാർത്തെടുക്കുന്ന രീതിയാണെങ്കിൽ ധാരാളം വെള്ളം ഉപയോഗിക്കാം, അരി പാകമായാൽ ഉടൻ തന്നെ വെള്ളം വാർത്തുകളയുക.

3 / 5
ചോറ് വെന്തുതുടങ്ങുമ്പോൾ ഇടയ്ക്കിടെ പരിശോധിക്കുക. ഒരു അരിമണി എടുത്ത് വിരലുകൾക്കിടയിൽ വെച്ച് അമർത്തുമ്പോൾ മൃദുവായി ഉടയുന്നുണ്ടെങ്കിൽ പാകമായി എന്ന് അർത്ഥം. ചോറ് വാർത്തെടുത്ത ശേഷം പാത്രം അല്പം തുറന്നുവെക്കുന്നത് ആവി പുറത്തുപോകാനും ചോറ് കൂടുതൽ വേവാതിരിക്കാനും സഹായിക്കും.

4 / 5
ചോറ് കലത്തിലോ കുക്കറിലോ വേവിച്ചതാകട്ടെ, വേവ് കൂടിപ്പോയാൽ അരി ഊറ്റിയെടുക്കുന്നതിന് മുമ്പ് പാത്രത്തിന്റെ വായ ഭാഗത്ത് ശുദ്ധമായ ഒരു കോട്ടൺ തുണി വച്ചതിനു ശേഷം അതിനു മുകളിൽ പാത്രത്തിന്റെ അടപ്പ് വച്ച് കഞ്ഞിവെള്ളം വാർത്തു കളയാവുന്നതാണ്. ചോറിലെ ഈർപ്പവും വെള്ളമയവും കോട്ടൺ തുണി മുഴുവനായി വലിച്ചെടുക്കുന്നതോടെ ചോറ് ഒട്ടിപ്പിടിക്കാതെയും കുഴഞ്ഞുപോകാതെയും റെഡിയായി കിട്ടും.

5 / 5
Follow Us