പഞ്ചസാരയിലും വ്യാജനുണ്ട്! വിഷമയം കലർന്ന പഞ്ചസാര തിരിച്ചറിയാനുള്ള വഴികൾ | Kitchen Tips, How to identify fake sugar, simple adulteration to check the quality Malayalam news - Malayalam Tv9

Sugar Adulteration Tips: പഞ്ചസാരയിലും വ്യാജനുണ്ട്! വിഷമയം കലർന്ന പഞ്ചസാര തിരിച്ചറിയാനുള്ള വഴികൾ

Published: 

05 Nov 2026 | 11:03 AM

Fake Sugar Identification Tips: കട്ടിയും വെളുപ്പും കൂട്ടാനായി ചോക്ക് പൊടി, വാഷിംഗ് സോഡ, പ്ലാസ്റ്റർ ഓഫ് പാരീസ്, യൂറിയ തുടങ്ങിയ വിഷാംശമുള്ള മായങ്ങൾ ചേർക്കുന്നത് വ്യാപകമാകുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം വ്യാജ പഞ്ചസാര കടകളിൽ നിന്ന് വാങ്ങുമ്പോൾ വ്യാജനെ വീടുകളിൽ വെച്ച് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

1 / 5
നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പഞ്ചസാര. എന്നാൽ ഇതിന്റെ കട്ടിയും വെളുപ്പും കൂട്ടാനായി ചോക്ക് പൊടി, വാഷിംഗ് സോഡ, പ്ലാസ്റ്റർ ഓഫ് പാരീസ്, യൂറിയ തുടങ്ങിയ വിഷാംശമുള്ള മായങ്ങൾ ചേർക്കുന്നത് വ്യാപകമാകുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം വ്യാജ പഞ്ചസാര കടകളിൽ നിന്ന് വാങ്ങുമ്പോൾ വ്യാജനെ വീടുകളിൽ വെച്ച് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം. (Image Credit Source: Unsplash)

2 / 5
വെള്ളത്തിൽ അലിയിച്ചു നോക്കുക: ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. വെള്ളത്തിൽ പൂർണ്ണമായി അലിഞ്ഞുചേരുകയും വെള്ളം തെളിഞ്ഞുനിൽക്കുകയും ചെയ്യുകയാണെങ്കിൽ അത് ശുദ്ധമായ പഞ്ചസാരയാണെന്ന് മനസ്സിലാക്കാം. അതേസമയം, ചോക്ക് പൊടിയോ പ്ലാസ്റ്റർ ഓഫ് പാരീസോ ഇതിൽ ചേർത്തതെങ്കിൽ വെള്ളത്തിന് കലക്കൽ സ്വഭാവം വരികയും, ഗ്ലാസിന്റെ അടിയിൽ വെളുത്ത പൊടി അടിയുകയും ചെയ്യും.

3 / 5
നാരങ്ങാനീര് ടെസ്റ്റ്: ഒരു പാത്രത്തിൽ അല്പം പഞ്ചസാരയെടുത്ത് അതിലേക്ക് ഏതാനും തുള്ളി നാരങ്ങാനീരോ വിനാഗിരിയോ ശുദ്ധമായ പഞ്ചസാരയാണെങ്കിൽ, യാതൊരുവിധ പ്രതികരണവും ഉണ്ടാകില്ല. വ്യാജ പഞ്ചസാരയാണെങ്കിൽ, അലക്കു കാരം അടങ്ങിയിട്ടുണ്ടെങ്കിൽ പെട്ടെന്ന് പതഞ്ഞുപൊന്തുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുന്നത് കാണാനാകും.

4 / 5
ചൂടാക്കിയുള്ള പരിശോധന: ഒരു സ്റ്റീൽ സ്പൂണിൽ അല്പം പഞ്ചസാരയെടുത്ത് മെഴുകുതിരിയിലോ ഗ്യാസ് അടുപ്പിലോ വെച്ച് ചൂടാക്കുക. ശുദ്ധമായ പഞ്ചസാരയാണെങ്കിൽ, ഉരുകി ബ്രൗൺ നിറമായി നല്ല മധുരമുള്ള മണം വരും, അതായത് ക്യാരമലൈസ് ചെയ്യുന്ന മണം. യൂറിയ കലർത്തിയിട്ടുണ്ടെങ്കിൽ മൂക്കിലടിക്കുന്ന രൂക്ഷമായ അമോണിയ ഗന്ധം പുറത്തുവരുകയാണെങ്കിൽ അത് വ്യാജനാണെന്ന് ഉറപ്പിക്കാം.

5 / 5
തിരുമ്മി നോക്കുക:  അല്പം വെള്ളം തൊട്ട് പഞ്ചസാര തരികൾ വിരലുകൾക്കിടയിൽ വെച്ച് തിരുമ്മി നോക്കുക. ശുദ്ധമായ പഞ്ചസാരയാണെങ്കിൽ ചെറിയ രീതിയിലുള്ള പശപശപ്പ് മാത്രമേ അനുഭവപ്പെടുകയുള്ളൂ. സോപ്പോ ഡിറ്റർജന്റോ തൊടുന്നത് പോലെ വഴുക്കൽ അനുഭവപ്പെട്ടാൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി