Maggi Masala Making: വെറും 10 മിനിറ്റിൽ മാഗി മസാല വീട്ടിൽ ഉണ്ടാക്കാം; രഹസ്യ കൂട്ടുകൾ ഇതാ
Homemade Maggi Masala Making Tips: കടകളിൽ നിന്ന് നൂഡിൽസ് വാങ്ങുമ്പോൾ അതിനോടൊപ്പം കിട്ടുന്ന മസാല രുചികരമാണെങ്കിലും അത്ര ആരോഗ്യകരമല്ല. അതിനാൽ മാതാപിതാക്കൾ അവ കൊടുക്കാൻ മടിക്കാറുണ്ട്. ആരും പരീക്ഷിക്കാത്ത ഒന്നാണ് വീട്ടിൽ തന്നെ ഈ മസാല തയ്യാറാക്കുന്നത്. എന്നാൽ നൂഡിൽസിന് മാത്രമല്ല, കറികൾക്കും ഫ്രൈഡ് റൈസിനും ഉപ്പുമാവിനും പച്ചക്കറി വിഭവങ്ങൾക്കും ഇരട്ടി രുചി നൽകാൻ ഈ മസാലപ്പൊടിക്ക് കഴിയും.

കടകളിൽ നിന്ന് പ്രിസർവേറ്റീവുകൾ ചേർത്ത പായ്ക്കറ്റുകൾ വാങ്ങുന്നതിന് പകരം, പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ഇല്ലാതെ വെറും 10 മിനിറ്റിൽ വീട്ടിൽ തന്നെ മാഗി മസാല നമുക്ക് തയ്യാറാക്കിയാലോ. ഇതിൻ്റെ രഹസ്യകൂട്ടുകൾ ഒന്ന് അറിഞ്ഞുവച്ചോ. ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും വിശദമായി പരിശോധിക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് നൂഡിൽസ്. എന്നാൽ കടകളിൽ നിന്ന് നൂഡിൽസ് വാങ്ങുമ്പോൾ അതിനോടൊപ്പം കിട്ടുന്ന മസാല രുചികരമാണെങ്കിലും അത്ര ആരോഗ്യകരമല്ല. അതിനാൽ മാതാപിതാക്കൾ അവ കൊടുക്കാൻ മടിക്കാറുണ്ട്. ആരും പരീക്ഷിക്കാത്ത ഒന്നാണ് വീട്ടിൽ തന്നെ ഈ മസാല തയ്യാറാക്കുന്നത്. എന്നാൽ നൂഡിൽസിന് മാത്രമല്ല, കറികൾക്കും ഫ്രൈഡ് റൈസിനും ഉപ്പുമാവിനും പച്ചക്കറി വിഭവങ്ങൾക്കും ഇരട്ടി രുചി നൽകാൻ ഈ മസാലപ്പൊടിക്ക് കഴിയും. (Image Credit Source: Getty Images/ Social Media)

ആദ്യം ഇതിന് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ വറുത്തെടുക്കണം. ഒരു പാനിൽ ഗ്രാമ്പൂ, കുരുമുളക്, മല്ലി, കറുവേപ്പില, ജീരകം, പെരുംജീരകം, വറ്റൽമുളക് എന്നിവ എടുക്കുക. കുറഞ്ഞ തീയിൽ ഇവ കുറച്ചുനേരം വറുക്കുക. ഇതിലൂടെ സുഗന്ധവ്യഞ്ജനങ്ങളിലെ ഈർപ്പം നീക്കം ചെയ്യാനും മസാല കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കുന്നു. വേണമെങ്കിൽ ഇവ വെയിലത്ത് വെച്ച് ഉണക്കിയെടുക്കാവുന്നതുമാണ്.

വറുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. തണുപ്പിച്ചെടുത്ത സുഗന്ധവ്യഞ്ജനങ്ങൾ ഒരു മിക്സർ ജാറിലേക്ക് ഇടുക. കൂടാതെ അതിലേക്ക് ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളുത്തുള്ളിയുടെപ്പൊടി, സവാളപ്പൊടി, (ഇവ രണ്ടും കടകളിൽ വാങ്ങാൻ കിട്ടും) വെജിറ്റേറിയൻ ആരോമാറ്റിക് പൗഡർ എന്നിവ ചേർക്കുക. ഇവയെല്ലാം കൂടി നന്നായി പൊടിച്ച് മിനുസമുള്ള പൊടിയാക്കി എടുക്കുക.

തയ്യാറാക്കിയ മാഗി മസാല ഈർപ്പമില്ലാത്ത ഒരു എയർടൈറ്റ് ഗ്ലാസ് ജാറിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ സൂക്ഷിച്ചാൽ 3 മുതൽ 6 മാസം വരെ കേടാകാതിരിക്കും. നൂഡിൽസിന് പുറമേ പാസ്ത, വെജിറ്റബിൾ കുർമ, ആലു ഫ്രൈ, ഫ്രൈഡ് റൈസ്, ഓംലെറ്റ് എന്നിവയിലും ഈ മസാലപ്പൊടി ഒരു നുള്ളു വിതറിയാൽ കടകളിലേതിന് സമാനമായ രുചി ലഭിക്കും.