Kitchen Tips: മഞ്ഞനിറം കണ്ടുവാങ്ങല്ലേ! വാഴപ്പഴത്തിൽ കെമിക്കലുണ്ട്?; തിരിച്ചറിയാം ഈ പരീക്ഷണത്തിലൂടെ
How To Detect Chemically Ripened Banana: മനോഹരമായ നിറത്തിന് പിന്നിൽ മാരകമായ കെമിക്കലുകളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പല ഭക്ഷണ വിഭവങ്ങളും കെമിക്കലുകൾ ചേർത്ത് വരുന്നതാണ്. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ ദഹനക്കേട് മുതൽ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകും. ഇങ്ങനെവരുന്ന വാഴപ്പഴങ്ങൾ എങ്ങനെ നമുക്ക് തിരിച്ചറിയാനാകും.

കടയിൽ ഇരിക്കുന്ന നല്ല മിനുസമുള്ള, മഞ്ഞനിറമുള്ള വാഴപ്പഴം കാണുമ്പോൾ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും. എന്നാൽ ഈ മനോഹരമായ നിറത്തിന് പിന്നിൽ മാരകമായ കെമിക്കലുകളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പല ഭക്ഷണ വിഭവങ്ങളും കെമിക്കലുകൾ ചേർത്ത് വരുന്നതാണ്. (Image Credits: Getty Images)

ഇത്തരത്തിൽ കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ ദഹനക്കേട് മുതൽ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകും. ഇങ്ങനെവരുന്ന വാഴപ്പഴങ്ങൾ എങ്ങനെ നമുക്ക് തിരിച്ചറിയാനാകും. ഫുഡ് സേഫ്റ്റി അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചില പരീക്ഷണൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

നിറം ശ്രദ്ധിക്കുക: പഴത്തിൻ്റെ തൊലി മുഴുവൻ നല്ല മഞ്ഞനിറമായിരിക്കും. എന്നാൽ പഴത്തിൻ്റെ ഞെട്ട് മാത്രം കടും പച്ചനിറത്തിലാണെങ്കിൽ, ഇത് കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതിൻ്റെ ലക്ഷണങ്ങളാണ്. പ്രകൃതിദത്തമായി പഴുത്ത പഴമാണെങ്കിൽ തൊലിക്കൊപ്പം ഞെട്ടും മഞ്ഞ കലർന്ന കറുപ്പ് നിറത്തിലാണ് കാണപ്പെടുക.

വെള്ളത്തിൽ മുക്കി നോക്കാം: ഒരു പാത്രത്തിൽ വെള്ളമെടുത്ത് വാഴപ്പഴം അതിലേക്ക് ഇടുക. കൃത്രിമമായി പഴുപ്പിച്ച പഴമാണെങ്കിൽ അത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണാൻ സാധിക്കും. സ്വാഭാവികമായി പഴുത്ത പഴമാണെങ്കിൽ അത് വെള്ളത്തിൽ താഴ്ന്ന് പോകുന്നത് വ്യക്തമായി കാണാം.

കറുത്ത പാടുകൾ: പ്രകൃതിദത്തമായി പഴുക്കുന്ന പഴങ്ങളിൽ തൊലിപ്പുറത്ത് അങ്ങിങ്ങായി കറുത്ത ചെറിയ പാടുകൾ കാണാൻ സാധിക്കും. എന്നാൽ മാരകമായ കെമിക്കലുകൾ ഉപയോഗിച്ചതാണെങ്കിൽ പാടുകൾ ഇല്ലാതെ, തിളക്കമുള്ള ഒരുതരം മഞ്ഞനിറം മാത്രമായിരിക്കും കാണാന സാധിക്കുക. അതുപോലെ കെമിക്കൽ ഉപയോഗിച്ച പഴത്തിന് ഉള്ളിൽ മധുരം കുറവായിരിക്കും.