ഇഡ്ഡലി മാവിന് പുളി കൂടിയോ? കളയല്ലേ! ദേ ഈ ഒരു പൊടിക്കൈ മതി, പുളി താനേ കുറയും | Kitchen Tips Malayalam, How to reduce sourness ​In Idli And Dosa Batter, Here Are The Methods Malayalam news - Malayalam Tv9

Kitchen Tips: ഇഡ്ഡലി മാവിന് പുളി കൂടിയോ? കളയല്ലേ! ദേ ഈ ഒരു പൊടിക്കൈ മതി, പുളി താനേ കുറയും

Published: 

14 Nov 2026 | 09:33 AM

Fix Sour Idli And Dosa Batter: ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നുപോയതുകൊണ്ടോ ഇഡ്ഡലി മാവ് അമിതമായി പുളിച്ചുപോകുന്നത് നമ്മുടെ വീടുകളിൽ നടക്കുന്ന സാധാരണമായ പിഴവാണ്. എന്നാൽ പുളിച്ച മാവ് എന്ത് ചെയ്യണമെന്ന് അറിയാതെ അതെടുത്ത് കളയുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്. മാവ് കളയാതെ തന്നെ അതിന്റെ പുളി കുറച്ച് നല്ല സോഫ്റ്റ് ഇഡ്ഡലിയും ദോശയും ഉണ്ടാക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കിയാലോ.

1 / 6
കാലാവസ്ഥാ വ്യതിയാനം കൊണ്ടോ ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നുപോയതുകൊണ്ടോ ഇഡ്ഡലി മാവ് അമിതമായി പുളിച്ചുപോകുന്നത് നമ്മുടെ വീടുകളിൽ നടക്കുന്ന സാധാരണമായ പിഴവാണ്. എന്നാൽ പുളിച്ച മാവ് എന്ത് ചെയ്യണമെന്ന് അറിയാതെ അതെടുത്ത് കളയുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്. മാവ് കളയാതെ തന്നെ അതിന്റെ പുളി കുറച്ച് നല്ല സോഫ്റ്റ് ഇഡ്ഡലിയും ദോശയും ഉണ്ടാക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കിയാലോ. (Image Credit Source: Unsplash)

2 / 6
അരിപ്പൊടിയും വെള്ളവും: പുളിച്ച മാവിലേക്ക് 2 മുതൽ 4 ടേബിൾസ്പൂൺ വരെ വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. അരിപ്പൊടി ചേർക്കുന്നത് മാവിലെ അധികമുള്ള പുളി വലിച്ചെടുക്കുകയും മാവിന് ആവശ്യമായ കട്ടി നൽകുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ഇഡ്ഡലി വീണ്ടും ഉണ്ടാക്കാം.

3 / 6
പച്ചരി അല്ലെങ്കിൽ റവ ചേർക്കുക: മാവ് ഒത്തിരി പുളിച്ചുപോയെങ്കിൽ ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. അല്പം റവ ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത ശേഷം മാവിലേക്ക് ചേർത്ത് ഇളക്കുക. അല്ലെങ്കിൽ കുറച്ച് പച്ചരി കുതിർത്ത് നന്നായി അരച്ച് പുളിച്ച മാവിനൊപ്പം യോജിപ്പിക്കുക. ഇങ്ങനെ ചെയ്താൽ പുളി കുറയുന്നതിനൊപ്പം തന്നെ ഇഡ്ഡലിക്ക് നല്ല മൃദുത്വവും ദോശയ്ക്ക് നല്ല മൊരിവും ലഭിക്കും.

4 / 6
ഒരു നുള്ള് പഞ്ചസാര: പുളിരസത്തെ പെട്ടെന്ന് ബാലൻസ് ചെയ്യാൻ പഞ്ചസാരയ്ക്ക് കഴിവുണ്ട്. ഇഡ്ഡലി ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് മാവിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മാവിന്റെ അമിത പുളി കുറയ്ക്കുക മാത്രമല്ല, ദോശ ചുടുമ്പോൾ നല്ല ഗോൾഡൻ ബ്രൗൺ നിറം ലഭിക്കാനും സഹായിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, പഞ്ചസാര കൂടിപ്പോയാൽ മാവ് മധുരിച്ചു പോകും.

5 / 6
വെള്ളം ഊറ്റിക്കളയുക: സാധാരണയായി മാവ് പുളിക്കുമ്പോൾ അതിലെ വെള്ളം മുകളിലേക്ക് തെളിഞ്ഞു നിൽക്കാറുണ്ട്. മാവ് ഇളക്കുന്നതിന് മുമ്പ് മുകളിൽ തെളിഞ്ഞു നിൽക്കുന്ന പുളിച്ച വെള്ളം ഒരു സ്പൂൺ ഉപയോഗിച്ച് ശ്രദ്ധയോടെ കോരിക്കളയുക. ശേഷം പകരം അല്പം ശുദ്ധജലം ഒഴിച്ച് മാവ് ഇളക്കുക. മാവിലെ പുളിയുടെ വലിയൊരു ഭാഗം ഈ വെള്ളത്തോടൊപ്പം പുറത്തുപോകും.

6 / 6
പാലോ തേങ്ങാപ്പാലോ ചേർക്കുക: തേങ്ങാപ്പാൽ ചേർക്കുന്നത് മാവിന്റെ രുചി കൂട്ടാനും പുളി മാറ്റാനും മികച്ചതാണ്. മാവിലേക്ക് കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലോ അല്ലെങ്കിൽ സാധാരണ പാലോ ഒഴിച്ച് നന്നായി ഇളക്കുക. പുളിരസം പൂർണ്ണമായും മാറുകയും ഇഡ്ഡലിക്കും ദോശയ്ക്കും പ്രത്യേക രുചിയും മണവും ലഭിക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്