മുട്ട ഒരിക്കലും കഴുകരുത്! കഴുകിയാൽ എന്താണ് സംഭവിക്കുന്നത്; ഈ തെറ്റ് വലിയ അപകടം | Kitchen Tips, Never Wash Eggs Before Storing, Here is How to store eggs safely in Fridge Malayalam news - Malayalam Tv9

Kitchen Tips: മുട്ട ഒരിക്കലും കഴുകരുത്! കഴുകിയാൽ എന്താണ് സംഭവിക്കുന്നത്; ഈ തെറ്റ് വലിയ അപകടം

Published: 

28 Oct 2026 | 12:10 PM

Egg Storage Tips And Tricks: മുട്ട കഴുകി സൂക്ഷിക്കുന്നതിലൂടെ നേരിട്ട് രോഗങ്ങൾ ഉണ്ടാകുന്നില്ല. പക്ഷേ മുട്ടയുടെ സംരക്ഷണ പാളി നഷ്ടപ്പെടുന്നതിനാൽ ബാക്ടീരിയ കയറാനുള്ള സാധ്യത കൂടും. ഭക്ഷ്യവിഷബാധ, വയറിളക്കം, ശരീരക്ഷീണം, നിർജലീകരണം ഇവ സാൽമൊണെല്ല വൈറസ് ശരീരത്തിലെത്തിയാലുള്ള വലിയ ലക്ഷണങ്ങളാണ്. അതിനാൽ പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം മുട്ട നല്ല വെള്ളത്തിൽ കഴുകി ഉപയോഗിക്കുക.

1 / 5
കടയിൽ നിന്ന് മുട്ട വാങ്ങി വീട്ടിലെത്തിച്ചയുടൻ അത് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം നമുക്കിടയിൽ പലർക്കുമുണ്ട്. എന്നാൽ ഇത് ​ഗുണത്തേക്കാൾ ഏറെ വൻ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ഭക്ഷ്യവിഷബാധയിലേക്കും വഴിതെളിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. മുട്ട കഴുകി സൂക്ഷിച്ചാലുള്ള അപകടസാധ്യത എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ. (Image Credit Source: Getty Images)

2 / 5
ക്യൂട്ടിക്കിൾ പാളി നശിക്കുന്നു: കോഴികൾ മുട്ടയിടുമ്പോൾ അതിന്റെ തോടിന് ഉപരിതലത്തിൽ 'ക്യൂട്ടിക്കിൾ' എന്ന പേരിൽ ഒരു നേർത്ത പ്രകൃതിദത്ത സംരക്ഷണ പാളി രൂപപ്പെടാറുണ്ട്. ബാക്ടീരിയകളും ഈർപ്പവും മുട്ടയ്ക്കുള്ളിലേക്ക് കടക്കാതിരിക്കാനാണ് പ്രകൃതി തന്നെ ഇത്തരമൊരു കവചം സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ മുട്ട കഴുകുമ്പോൾ ഈ പാളി പൂർണ്ണമായും നശിച്ചുപോകുന്നു. പിന്നീട് ഇത് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

3 / 5
സൂക്ഷ്മ സുഷിരങ്ങൾ തുറക്കപ്പെടുന്നു: മുട്ടതോടിന്റെ പുറത്ത് നമുക്ക് കാണാൻ സാധിക്കാത്ത ആയിരക്കണക്കിന് സൂക്ഷ്മ സുഷിരങ്ങളുണ്ട്. വെള്ളമൊഴിച്ച് കഴുകുമ്പോൾ ഈ സുഷിരങ്ങൾ തുറക്കപ്പെടുകയും, വെള്ളത്തിനൊപ്പം പുറത്തെ അഴുക്കുകളും ജലാംശവും മുട്ടയ്ക്കുള്ളിലേക്ക് തുളച്ചുകയറുകയും ചെയ്യുന്നു. പിന്നീട് ഈ മുട്ട കഴിക്കാൻ എടുക്കുമ്പോൾ അത് ചീത്തയാകാനോ ആരോ​ഗ്യത്തെ ബാധിക്കാനോ കാരണമായേക്കാം.

4 / 5
സാൽമൊണെല്ല ബാക്ടീരിയ ഭീഷണി: മുട്ടയോടിന് പുറത്തുള്ള സാൽമൊണെല്ല  പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ വെള്ളത്തിലൂടെ മുട്ടയുടെ വെള്ളയിലേക്കും മഞ്ഞക്കരുവിലേക്കും പ്രവേശിക്കുന്നു. ഇത് വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ കടുത്ത ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. കടയിൽ നിന്ന് കൊണ്ടുവരുന്ന മുട്ട കഴുകാതെ തന്നെ പേപ്പറോ തുണിയോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി സൂക്ഷിക്കാം.

5 / 5
മുട്ട കഴുകി സൂക്ഷിക്കുന്നതിലൂടെ നേരിട്ട് രോഗങ്ങൾ ഉണ്ടാകുന്നില്ല. പക്ഷേ മുട്ടയുടെ സംരക്ഷണ പാളി നഷ്ടപ്പെടുന്നതിനാൽ ബാക്ടീരിയ കയറാനുള്ള സാധ്യത കൂടും. ഭക്ഷ്യവിഷബാധ, വയറിളക്കം, ശരീരക്ഷീണം, നിർജലീകരണം ഇവ സാൽമൊണെല്ല  വൈറസ് ശരീരത്തിലെത്തിയാലുള്ള വലിയ ലക്ഷണങ്ങളാണ്. അതിനാൽ പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം മുട്ട നല്ല വെള്ളത്തിൽ കഴുകി ഉപയോഗിക്കുക.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്