AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Korean Rapper Sik-K Drug Case: ലഹരി ഉപയോഗം; കൊറിയൻ റാപ്പർ സിക്-കെയ്ക്ക് പത്ത് മാസം തടവ്

Korean Rapper Sik K Sentenced to 10 Months: താരത്തെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതായത് സിക്ക് കെയ്ക്ക് ഇനി രണ്ടു വർഷം കെ-പോപ്പിൽ നിന്നും വിട്ടു നിൽക്കേണ്ടതായി വരും.

nandha-das
Nandha Das | Published: 01 May 2025 20:06 PM
ലഹരി ഉപയോഗ കേസിൽ കൊറിയൻ റാപ്പർ സിക്-കെ എന്ന മിൻ-സിക്കിന് പത്ത് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ഡയറക്ടർ ജനറൽ മസുങ്-യങ്ങിന്റെ നേതൃത്വത്തിലുള്ള സിയോൾ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി. താരത്തെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. (Image Credits: Instagram)

1 / 5
അതായത് സിക്ക് കെയ്ക്ക് ഇനി രണ്ടു വർഷം കെ-പോപ്പിൽ നിന്നും വിട്ടു നിൽക്കേണ്ടതായി വരും. ലഹരി ഉപയോഗിച്ചതായി സമ്മതിച്ച് സ്വമേധയാ താരം കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ ലഹരി നിയന്ത്രണ നിയമപ്രകാരം താരത്തിനെതിരെ കേസെടുത്തത്. (Image Credits: Instagram)

2 / 5
2023 ജനുവരി 11നാണ് സിക്-കെ യോങ്‌സാനിൽ ഉള്ള സിയോൾ വെറ്ററൻസ് അഫയേഴ്‌സ് ഓഫീസിൽ എത്തി സ്വമേധയാ കീഴടങ്ങിയത്. ഇതിന് പിന്നാലെ താരത്തിനെതിരെ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. (Image Credits: Instagram)

3 / 5
കേസിൽ വിധി പറയവേ, സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി എന്ന നിലയിൽ താരത്തിന്റെ ഈ പ്രവർത്തി യുവാക്കളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പശ്ചാത്താപവും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു. (Image Credits: Instagram)

4 / 5
സിക്-കെ എന്നറിയപ്പെടുന്ന ക്വോൻ മിൻ- സിക് 2015ലാണ് കൊറിയൻ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. റാപ്പർമാർക്കായി നടത്തിയ റിയാലിറ്റി ഷോയായ 'ഷോ മി ദി മണി'യിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. (Image Credits: Instagram)

5 / 5