Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala PSC Latest Update: മൂന്ന് തസ്തികകളില്‍ ചുരുക്കപ്പട്ടികയും, നാല് തസ്തികകളില്‍ സാധ്യതാപ്പട്ടികയും പ്രസിദ്ധീകരിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
മൂന്ന് തസ്തികകളില്‍ ചുരുക്കപ്പട്ടികയും, നാല് തസ്തികകളില്‍ സാധ്യതാപ്പട്ടികയും പ്രസിദ്ധീകരിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റെസ്പിറേറ്ററി മെഡിസിന്‍ (കാറ്റഗറി നമ്പര്‍ 688/2025), കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്‍മെന്റ് ട്രെയിനിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എജ്യുക്കേഷണല്‍ സൈക്കോളജി (കാറ്റഗറി നമ്പര്‍ 875/2025-തസ്തികമാറ്റം) മുഖേന, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (കാറ്റഗറി നമ്പര്‍ 021/2026-എല്ലാ ജില്ലകളിലും) എന്നീ തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ അടുത്തിടെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചത്.
കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 454/2025), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 733/2025), ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പര്‍ 572/2025), വിവിധ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം), (കാറ്റഗറി നമ്പര്‍ 673/2025-എസ്‌ഐയുസി നാടാര്‍, കാറ്റഗറി നമ്പര്‍ 674/2025-എസ്‌സി, കാറ്റഗറി നമ്പര്‍ 675/2025-ഹിന്ദു നാടാര്‍), നിയമസഭാ സെക്രട്ടിറേയിറ്റില്‍ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎല്‍എ ഹോസ്റ്റല്‍), (കാറ്റഗറി നമ്പര്‍ 782/2025, കാറ്റഗറി നമ്പര്‍ 436./2025-ഒബിസി, കാറ്റഗറി നമ്പര്‍ 867/2025-വിശ്വകര്‍മ) എന്നീ തസ്തികകളിലാണ് സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
മില്‍മയില്‍ ലബോറട്ടറി അസിസ്റ്റന്റ്, ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ അറ്റന്‍ഡര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (എന്‍സിഎ), മെഡിക്കല്‍ വിദ്യാസ വകുപ്പില്‍ സിഎസ്ആര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 സ്റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എന്‍സിഎ) തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തുവിടാന്‍ നേരത്തെ തീരുമാനമായിരുന്നു.
കേരള പൊലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍) എറണാകുളം (കെഎപി 1 ബറ്റാലിയന്‍) (എന്‍സിഎ), എറണാകുളം ജില്ലയില്‍ എന്‍സിസി/സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (എന്‍സിഎ) എന്നീ തസ്തികകളിലേക്കും വിജ്ഞാപനം പുറത്തുവിടാന്‍ തീരുമാനമായിരുന്നു.
മറ്റ് അറിയിപ്പുകള്‍
അതേസമയം, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 175/.2025) തസ്തികയിലേക്ക് അര്‍ഹതാ നിര്‍ണയ പരീക്ഷയുടെ ഫലം പുറത്തുവിട്ടു. ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒഎംആര്‍/ഓണ്‍ലൈന്‍/വിവരണാത്മക/പ്രായോഗികപരീക്ഷകള്‍/ ടൈം ടേബിള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
English Summary
Kerala PSC decided to publish shortlists for three posts and probability lists for four posts. Shortlists include Assistant Professor, Educational Psychology, and KSEB Electricity Worker. Probability lists cover University Assistant, Junior Lab Assistant, and Attender Grade 2 posts.