തിലകിനെ രക്ഷിക്കാനുള്ള തന്ത്രമോ? നിഗൂഢത സംശയിച്ച് മുന്‍ ക്യാപ്റ്റന്‍; രൂക്ഷവിമര്‍ശനം | Kris Srikkanth questions Tilak Varma’s place in the T20I Team, slams management's tactless strategy Malayalam news - Malayalam Tv9

Tilak Varma: തിലകിനെ രക്ഷിക്കാനുള്ള തന്ത്രമോ? നിഗൂഢത സംശയിച്ച് മുന്‍ ക്യാപ്റ്റന്‍; രൂക്ഷവിമര്‍ശനം

Published: 

09 Jul 2026 | 11:40 AM

Kris Srikkanth slams team India for protecting Tilak Varma: ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. തിലക് വര്‍മയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്താണ് ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചത്. തിലകിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

1 / 5
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്താണ് ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചത്. തിലകിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തിലകിന് പകരം സഞ്ജു സാംസണെ കളിപ്പിക്കുന്നതായിരുന്നു കൂടുതൽ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ആഞ്ഞടിച്ചത്  (Image Credit Source: PTI).

2 / 5
അവൻ ഇപ്പോൾ തന്നെ വൈസ് ക്യാപ്റ്റനാണ്. കണ്ടിട്ട് അധികം വൈകാതെ ക്യാപ്റ്റൻ കൂടിയാകുമെന്ന് തോന്നുന്നു. അവിടുത്തെ പേസും ബൗൺസും കണ്ട് പേടിച്ചിട്ട്, തനിക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ട എന്ന് തിലക് വർമ്മ തന്നെ ഒരുപക്ഷേ പറഞ്ഞിട്ടുണ്ടാകും. തിലക് വർമ്മയ്ക്ക് അവിടെ എന്താണ് ചെയ്യേണ്ടതെന്ന് ഒരു വിവരവുമില്ലെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

3 / 5
തിലക് വർമ്മയെ അമിതമായി സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ശ്രീകാന്തിന്റെ ആരോപണം. മാനേജ്‌മെന്റിന്റെ ഈ പെരുമാറ്റം തെറ്റായ സന്ദേശമാണ് നൽകുന്നത്. തിലക് വൈസ് ക്യാപ്റ്റൻ ആകാൻ യോഗ്യനാണെങ്കിൽ, എതിർ ടീമിന്റെ ഫാസ്റ്റ് ബൗളർമാർക്കെതിരെ കളിക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഒളിപ്പിച്ചു നിർത്തേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിലക് വർമ്മയെ പ്രധാന ബാറ്ററും വൈസ് ക്യാപ്റ്റനുമാക്കുന്നത് എന്തിനാണെന്ന് ശ്രീകാന്ത് ചോദിച്ചു.

4 / 5
തിലകിനെ എന്തിനാണ് ഫാസ്റ്റ് ബൗളിംഗിന് മുന്നിൽ സംരക്ഷിച്ച് നിർത്തുന്നതെന്നും ശ്രീകാന്ത് ചോദ്യമുന്നയിച്ചു. അവന് മുന്നേ അക്സർ പട്ടേലിനെയാണ് അവർ ബാറ്റിംഗിന് അയക്കുന്നത്. ഷോർട്ട് പിച്ച് പന്തുകൾ നേരിടുന്നതിൽ തിലകിനുള്ള ബലഹീനത കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ടീം മാനേജ്‌മെന്റ് അവനെ ഇങ്ങനെ ഒളിപ്പിച്ചു നിർത്താൻ നോക്കുന്നത്. അവനെ ടീമിൽ നിന്ന് മാറ്റണമെന്ന് ഞാൻ തുടർച്ചയായി പറയുന്നുണ്ടെന്നും, എന്നാല്‍ അത് നടക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

5 / 5
വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം 19, 55, 13, 24 നോട്ടൗട്ട്, 3 എന്നിങ്ങനെയാണ് തിലകിന്റെ സ്കോറുകൾ. ടീമിന് നിർണ്ണായകമായ സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അയർലൻഡിനെതിരെ ഇന്ത്യ ഒരു റണ്ണിന് പരാജയപ്പെട്ട മത്സരത്തിൽ നേടിയ 55 റൺസ് മാത്രമാണ് തിലകിന്റെ മികച്ച പ്രകടനം. അതിനുശേഷം ഇംഗ്ലണ്ടിൽ ലഭിച്ച തുടക്കങ്ങൾ മുതലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

Follow Us
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ