ഓണസദ്യ വീട്ടില്‍ ഉണ്ടാക്കേണ്ട; കുടുംബശ്രീ തരും ഊണ്, 24 കൂട്ടം വിഭവങ്ങളുമുണ്ട് | Kudumbashree Onam Sadhya 2026 18 Dishes for 170, Free Delivery Up to 5 Km How to Book Malayalam news - Malayalam Tv9

Onam Sadhya 2026: ഓണസദ്യ വീട്ടില്‍ ഉണ്ടാക്കേണ്ട; കുടുംബശ്രീ തരും ഊണ്, 24 കൂട്ടം വിഭവങ്ങളുമുണ്ട്

Updated On: 

17 Aug 2026 | 01:30 PM

How To Book Kudumbashree Onam Sadhya 2026: രുചി, സമയബന്ധിത വിതരണം, പാക്കിങ് നിലവാരം, ശുചിത്വം, വാഴയിലയുടെ വൃത്തി, കൃത്യമായ അളവ് എന്നിവയെല്ലാം കുടുംബശ്രീകള്‍ ഉറപ്പുവരുത്തണം. ഹരിതചട്ടവും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ. ഭക്ഷണത്തിന് കൃത്യമായ അളവ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

1 / 5
സദ്യയില്ലാതെ എന്ത് ഓണാഘോഷം അല്ലേ? ഓണത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് സദ്യയൊരുക്കല്‍. എല്ലാ വിഭവങ്ങളും ചേര്‍ത്ത് നല്ലൊരു സദ്യ കഴിച്ചാല്‍ മാത്രമേ ഓണാഘോഷം സമ്പൂര്‍ണമാകുകയുള്ളൂ. എന്നാല്‍ ഓണത്തിന് സദ്യയൊരുക്കുന്ന ജോലി എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതാണോ? വീട്ടിലെ സ്ത്രീകള്‍ക്ക് മേലാണ് എപ്പോഴും സദ്യയുടെ ഭാരം ഉണ്ടായിരിക്കുക. എന്നാല്‍ അങ്ങനെ സ്ത്രീകളെ ബുദ്ധിമുട്ടിച്ച് ആരും ഓണം ആഘോഷിക്കേണ്ട. (Image credit Source; Getty Images)

2 / 5
ഈ ഓണത്തിന് സദ്യ കഴിക്കാന്‍ നിങ്ങള്‍ക്ക് കുടുംബശ്രീയെ ആശ്രയിക്കാം. 21 കൂട്ടം കറികളുമായി ഓണസദ്യയൊരുക്കുകയാണ് കുടുംബശ്രീ. കഫേ യൂണിറ്റുകള്‍ വഴി രുചികരമായ സദ്യ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 18 കൂട്ടം കറികളുമായുള്ള സാധാരണ സദ്യ മുതല്‍ 24 കൂട്ടം വരെയുള്ള സദ്യ വരെ കുടുംബശ്രീ ഒരുക്കുന്നുണ്ട്.

3 / 5
18 വിഭവങ്ങളുള്ള ഓണസദ്യയ്ക്ക് 170 രൂപയാണ് വില നല്‍കേണ്ടത്. 21 കൂട്ടങ്ങളുള്ളതിന് 200 രൂപയും 24 വിഭവങ്ങളുള്ളതിന് 230 രൂപയും വില നല്‍കാം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലും 170, 200, 230 രൂപ നിരക്കില്‍ സദ്യ വാങ്ങിക്കാം. അഞ്ച് കിലോമീറ്റര്‍ പരിധിവരെ സൗജന്യ ഡെലിവറിയാണ് കുടുംബശ്രീ വാഗ്ദാനം ചെയ്യുന്നത്.

4 / 5
സദ്യ ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 10 സദ്യയെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ വയോജനങ്ങള്‍, രോഗികള്‍ തുടങ്ങിയ പ്രത്യേക വിഭാഗത്തിന് ഓര്‍ഡറില്‍ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. ഇത് പാലിച്ച് മാത്രമേ ഭക്ഷണം തയാറാക്കാന്‍ സാധിക്കൂ.

5 / 5
രുചി, സമയബന്ധിത വിതരണം, പാക്കിങ് നിലവാരം, ശുചിത്വം, വാഴയിലയുടെ വൃത്തി, കൃത്യമായ അളവ് എന്നിവയെല്ലാം കുടുംബശ്രീകള്‍ ഉറപ്പുവരുത്തണം. ഹരിതചട്ടവും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ. ഭക്ഷണത്തിന് കൃത്യമായ അളവ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. കുടുംബശ്രീ യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സദ്യ ബുക്ക് ചെയ്യാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ