Bachelor Party: ഒ.ജി ബാച്ച്ലർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, ഡ്യുക്സ് എന്നത് ഇതാണ് – സസ്പെൻസ് പൊളിച്ച് കുഞ്ചാക്കോ ബോബൻ
Kunchacko Boban on Bachelor Party D'eux: അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന ബാച്ച്ലർ പാർട്ടി ഡ്യുക്സ് എന്ന ചിത്രം നവംബർ 19 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ബാച്ച്ലർ പാർട്ടി സിനിമയുടെ ആദ്യ പാർട്ട് 2012 ലാണ് റിലീസ് ആകുന്നത്. പലവട്ടം ഈ ചിത്രത്തിന്റെ സീക്വൽ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു, അങ്ങനെ ഒടുവിൽ ഇപ്പോഴാണ് അത് യാഥാർത്ഥ്യമാകുന്നത്.

ഈ ചിത്രത്തിൽ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രേദ്ധയമായ സാന്നിധ്യം കുഞ്ചാക്കോ ബോബന്റേതാണ്. 2012 ലെ ബാച്ച്ലർ പാർട്ടിയെ വച്ചാണ് കൂടുതൽ പേരും ബാച്ച്ലർ പാർട്ടി ഡ്യുക്സ് എന്ന പുതിയ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. ( Image Credit Source Social Media)

ഈ സീനിമ ആദ്യഭാഗത്തിന്റെ തുടർച്ചയാണോ എന്ന സംശയമാണ് പലർക്കുമുള്ളത്. അക്കാര്യത്തിൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. പഴയ ഒ.ജി ബാച്ചലർ പാർട്ടിയുമായി ഈ പുതിയ സിനിമയ്ക്ക് യാതൊരു വിധ സാമ്യമോ ബന്ധമോ ഇല്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുവെയാണ് ആ വലിയ സർപ്രൈസ് കുഞ്ചാക്കോ ബോബൻ പൊട്ടിച്ചത്. ബാച്ചർ പാർട്ടി ഡ്യുക്സ് എന്നതിലെ 'ഡ്യുക്സിന്റെ' അർത്ഥം എന്താണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. അവരെക്കുറിച്ച് എന്നാണ് ആവാക്കിന്റെ അർത്ഥമെന്ന് വിവരിച്ച നടൻ ഇത് ഈ ബാച്ചിലേഴ്സിനെ കുറിച്ചുള്ള ചിത്രമാണെന്ന് പറഞ്ഞു.

ഇതൊരു അമൽ നീരദ് ചിത്രമാണ്, അപ്പോൾ പ്രേക്ഷർ സ്വാഭാവികമായി പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്, അവയെല്ലാം ഈ ചിത്രത്തിലുണ്ട്. സിനിമയുടെ കാസ്റ്റിംഗ് തന്നെ നോക്കുമ്പോൾ ഇതൊരു ഓൾ ജനറേഷൻ മൂവിയാണ്, പ്രേക്ഷകരെപ്പോലെ തന്നെ താനും സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

അമലിന്റെ കൂടെ രണ്ടാമതും ഒരു സിനിമയിൽ വർക്ക് ചെയ്യാൻ കഴിയുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയണ് ഈ സിനിമയിൽ താൻ അവതരിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പവും പുതിയ തലമുറയിലെ അഭിനേതാക്കൾക്കൊപ്പവും ചേർന്ന് സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.