ഓണം കഴിഞ്ഞാലെന്താ, വിലക്കുറവ് ഉണ്ടല്ലോ! ലാവയുടെ പുത്തൻ 5G ഫോൺ വിൽപ്പനയ്ക്ക്
Lava Virat V1 Pro 5G goes on sale in India from 2026 August 31: ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് ലാവ വിരാട് വി1 പ്രോ 5ജി. ഇത് നാളെ മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വില ഉയർന്നുനിൽക്കുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

ഓണത്തിന് ധാരാളം ഓഫറുകൾ ലഭ്യമാകുന്നതിനാൽ പുതിയ സ്മാർട്ട്ഫോൺ ഓണത്തിന് വാങ്ങിയവർ ധാരാളം ഉണ്ടാകും. എന്നാൽ ഓണത്തിന് പുതിയ ഫോൺ വാങ്ങണമെന്ന് വിചാരിച്ചിട്ട് പല കാരണങ്ങളാൽ അത് സാധിക്കാതെ പോയവരും ഉണ്ട്. എന്നാൽ ഓണം കഴിഞ്ഞു എന്നതിനാൽ ഓഫറുകൾ അവസാനിച്ചു എന്ന് ആരും വിഷമിക്കേണ്ട, പ്രത്യേകിച്ച് ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ. കാരണം ബജറ്റ് 5ജി ഫോണുകൾ ഇറക്കുന്നതിൽ മുന്നിലുള്ള ലാവയുടെ പുതിയ ലാവ വിരാട് വി1 പ്രോ 5ജി നാളെ (ഓഗസ്റ്റ് 31) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്. (Image credit: Flipkart, Lava)

വില, ലോഞ്ച് ഓഫർ: ഇപ്പോൾ ഏറ്റവും കുറഞ്ഞ ബജറ്റ് വിലയിൽ സ്വന്തമാക്കാവുന്ന 5ജി ഫോണുകളിൽ ഒന്നായിട്ടാണ് ലാവ വിരാട് വി1 പ്രോ 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ 6GB + 128G അടിസ്ഥാന വേരിയന്റിന് 15999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 13999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനാകും.

ഡിസ്പ്ലേ: 6.74-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 nits വരെ HBM ബ്രൈറ്റ്നെസ്സ് എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP64 റേറ്റിങ് എന്നിവയും ഈ ഫോണിൽ ഉണ്ട്.

പ്രോസസർ: 2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ലാവ വിരാട് വി1 പ്രോ 5ജിയിൽ ഉള്ളത്. ഇതോടൊപ്പം മാലി G57 MC2 GPU, 6GB LPDDR4x റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

ക്യാമറ: ബജറ്റ് 5ജി ഫോൺ ആണെങ്കിലും വിലയ്ക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് 50MP മെയിൻ റിയർ ക്യാമറ ലാവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. LED ഫ്ലാഷ്, 2k വീഡിയോ റെക്കോർഡിംഗ് എന്നിവയുമുണ്ട്. ഫ്രണ്ടിൽ 8MP സെൽഫി ക്യാമറയാണ് ഉള്ളത്. നൈറ്റ് മോഡ്, എച്ച്ഡിആർ, പോർട്രെയിറ്റ്, ഫിലിം, പ്രോ മോഡ്, മോഷൻ ഫോട്ടോ തുടങ്ങിയ ഷൂട്ടിംഗ് മോഡുകളുടെ പിന്തുണ ഈ ഫോണിലുണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 18W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിലുള്ളത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്പിറ്റി ഫ്രോസ്റ്റ്, സിക്കിം മിഡ് നൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.