AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lifestyle Mistakes: ഒട്ടും നോർമൽ അല്ല ഈ ശീലങ്ങൾ… ജീവിതത്തിൽ നിന്ന് മാറ്റിനിർത്തേണ്ട ചെറിയ വലിയ കാര്യങ്ങൾ

Lifestyle Mistakes make Destroying Your Health: ദീർഘനേരം കൂനിയിരുന്നോ കുനിഞ്ഞോ മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കുന്നത് നട്ടെല്ലിനും കഴുത്തിനും വിട്ടുമാറാത്ത വേദനയുണ്ടാക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 15 Jan 2026 | 07:21 PM
നമ്മുടെ ദൈനംദിന ജീവിതത്തിൽ "സാധാരണമെന്നു" കരുതി നാം പിന്തുടരുന്ന പല ശീലങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.  ദീർഘനേരം കൂനിയിരുന്നോ കുനിഞ്ഞോ മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കുന്നത് നട്ടെല്ലിനും കഴുത്തിനും വിട്ടുമാറാത്ത വേദനയുണ്ടാക്കുന്നു. ഇത് പേശികളെ ദുർബലമാക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു.

1 / 5
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിന് 2–3 മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരം.

2 / 5
പ്രവൃത്തിദിവസങ്ങളിലെ ഉറക്കക്കുറവ് പരിഹരിക്കാൻ വാരാന്ത്യങ്ങളിൽ കൂടുതൽ സമയം ഉറങ്ങുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.

3 / 5
പകൽ മുഴുവൻ വീടിനുള്ളിലോ ഓഫീസിനുള്ളിലോ ഇരിക്കുന്നത് വിറ്റാമിൻ ഡി-യുടെ കുറവിന് കാരണമാകുന്നു. ഇത് എല്ലുകളുടെ ബലക്ഷയം, പ്രതിരോധശേഷി കുറയൽ, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് നയിക്കാം. ദിവസവും 15–20 മിനിറ്റ് വെയിൽ കൊള്ളുന്നത് ഇതിന് പരിഹാരമാണ്.

4 / 5
അമിതവണ്ണം, ഹോർമോൺ വ്യതിയാനം, മാനസിക സമ്മർദ്ദം എന്നിവ തടയാൻ നമ്മുടെ ഈ കുഞ്ഞു ശീലങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. കൃത്യസമയത്തുള്ള ഭക്ഷണം, നേരായ ഇരിപ്പ്, ശരിയായ ഉറക്കം എന്നിവ ഭാവിയിലെ വലിയ ആരോഗ്യ പ്രതിസന്ധികളെ തടയും.

5 / 5