ഗ്യാസ് ഇല്ലെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കാം! ഇൻഡക്ഷൻ സ്റ്റൗവിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾ | LPG Crisis 2026, Five Quick Induction Cooktop Breakfast Ideas, Budget-Friendly Kitchen Tips Malayalam news - Malayalam Tv9

LPG Crisis: ഗ്യാസ് ഇല്ലെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കാം! ഇൻഡക്ഷൻ സ്റ്റൗവിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾ

Published: 

14 Mar 2026 | 07:56 AM

Induction Friendly Breakfast ​Ideas: സമയം ലാഭിക്കാം എന്ന് മാത്രമല്ല, കൃത്യമായ രീതിയിൽ പാചകം ചെയ്താൽ വൈദ്യുതി ബില്ലും നിയന്ത്രിക്കാം. ഇൻഡക്ഷൻ കുക്കറിൽ വളരെ വേ​ഗത്തിൽ പാചകം ചെയ്യാൻ സാധിക്കുന്ന ചില വിഭവങ്ങൾ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെട്ടാലോ.

1 / 5
രാജ്യം മുഴുവൻ എൽപിജി ക്ഷാമം രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അടുക്കള പുകയ്ക്കാൻ വീട്ടമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ​ഗ്യാസ് തീർന്നാലും ഈസിയായി ഭക്ഷണം പാകം ചെയ്യാൻ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ഇൻഡക്ഷൻ സ്റ്റൗ. സമയം ലാഭിക്കാം എന്ന് മാത്രമല്ല, കൃത്യമായ രീതിയിൽ പാചകം ചെയ്താൽ വൈദ്യുതി ബില്ലും നിയന്ത്രിക്കാം. (Image Credits: Getty Images)

2 / 5
അങ്ങനെയെങ്കിൽ ഇൻഡക്ഷൻ കുക്കറിൽ വളരെ വേ​ഗത്തിൽ പാചകം ചെയ്യാൻ സാധിക്കുന്ന ചില വിഭവങ്ങൾ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെട്ടാലോ. ഉപ്പുമാവ് ഇൻഡക്ഷൻ കുക്കറിൽ വളരെ വേ​ഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്.  ഗ്യാസിനെ അപേക്ഷിച്ച് ഇൻഡക്ഷനിൽ ഉപ്പമാവിനുള്ള വെള്ളം പെട്ടെന്ന് തിളയ്ക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത. ആവശ്യത്തിന് അനുസരിച്ച് ചൂട് കുറയ്ക്കാനും കൂട്ടാനും ശ്രദ്ധിക്കണം.

3 / 5
മസാല ഓംലെറ്റ് വളരെ വേ​ഗന്ന് തയ്യാറാക്കാം. കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ളതിനാൽ മിനിറ്റുകൾക്കുള്ളിൽ ഓംലെറ്റ് റെഡിയാകും. പക്ഷേ ഇൻഡക്ഷൻ കുക്കർ ഓൺചെയ്തിട്ട് മുട്ട അടിക്കാനും ഉള്ളിയും പച്ചമുളകും അരിയാനും നിൽക്കരുത്. എല്ലാ സാധനവും അടുത്തടുപ്പിച്ച് വേണം പാചകം തുടങ്ങാൻ. അങ്ങനെയെങ്കിൽ വൈദ്യുതിയും ലാഭിക്കാം.

4 / 5
ഇൻഡക്ഷൻ ബേസ് ഉള്ള ദോശക്കല്ല് ഉണ്ടെങ്കിൽ നല്ല മൊരിഞ്ഞ ദോശയും ഉടനടി തയ്യാറാക്കാം. കല്ല് ചൂടാക്കാൻ ആദ്യം 1000W താപനില ഉപയോഗിക്കുക. മാവ് ഒഴിച്ച ശേഷം 600W-800W ലേക്ക് മാറ്റിയാൽ ദോശ കരിഞ്ഞുപോകാതെ നല്ല രീതിയിൽ ചുട്ടെടുക്കാനാകും. മറ്റൊരു കാര്യം പാത്രം ഇൻഡക്ഷനിൽ ഉപയോ​ഗിക്കാൻ കഴിയുന്നത് ആകണം.

5 / 5
ഓട്‌സ് വളരെ വേ​ഗത്തിൽ പാകമാകുന്ന ഒന്നാണ്. ബാച്ചിലേഴ്സിനും ജോലിക്ക് പോകുന്നവർക്കും ഏറ്റവും അനുയോജ്യമായ വിഭവമാണിത്. പാൽ തിളപ്പിക്കാനും ഓട്‌സ് വേവിക്കാനും ഇൻഡക്ഷൻ സ്റ്റൗവിൽ 'Milk' എന്ന ഓപ്ഷൻ ഉണ്ട്. ഇത് ഉപയോ​ഗിച്ച് വളരെ വേ​ഗത്തിൽ ഓട്സ് തയ്യാറാക്കി എടുക്കാം. കുറഞ്ഞ് ചെലവിൽ മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം തയ്യാറാകും.

Follow Us
ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് മോര്! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഗ്യാസ് വേണ്ട, തീ പോലും കത്തിക്കാതെ അടിപൊളി കറി ഉണ്ടാക്കാം
സ്നേക് പ്ലാന്റ് ബാത്റൂമിൽ വളർത്തിയാൽ നേട്ടമോ?
മഷ്റൂം ഫ്രൈഡ് റൈസ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ എളുപ്പമാണ്
ഭണ്ഡാരത്തിൽ നിന്നും നേരെ പോക്കറ്റിലേക്ക്, പൂജാരി കൈയ്യോടെ പിടിയിൽ
റോഹൻ കുന്നുമ്മലിനെ കാണാൻ സഞ്ജു സാംസൺ എത്തിയപ്പോൾ
ഹെൽമെറ്റുമില്ല, ബൈക്ക് റോങ് സൈഡിലും, ദേ യുവാക്കൾ എയറിൽ
താഴെത്തില്ലടാ! രാജവെമ്പാലയുടെ ശൗര്യം കണ്ടോ