ഗ്യാസ് തീർന്നോ? പേടി വേണ്ട!; കറൻ്റ് ബില്ല് കൂട്ടാതെ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യാം | LPG Cylinder Shortage 2026, Five Expert Induction Cooking Tips to Save Time and Electricity Malayalam news - Malayalam Tv9

LPG Cylinder Shortage: ഗ്യാസ് തീർന്നോ? പേടി വേണ്ട!; കറൻ്റ് ബില്ല് കൂട്ടാതെ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യാം

Published: 

11 Mar 2026 | 05:24 PM

LPG Cylinder Shortage 2026: ഗ്യാസ് സിലിണ്ടർ തീരുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. എന്നാൽ എൽപിജിക്ക് പകരക്കാരനായി ഇൻഡക്ഷൻ കുക്കർ അടുക്കളയിൽ ഉണ്ടെങ്കിൽ തീരെ ടെൻഷൻ അടിക്കേണ്ട കാര്യമില്ല.

1 / 5
രാജ്യത്ത് നിലവിൽ എൽപിജി സിലണ്ടറുകൾക്ക് രൂക്ഷമായ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ക്ഷാമത്തെ എങ്ങനെ മറികടക്കാമെന്നാണ് ഈ സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടത്. ഗ്യാസ് സിലിണ്ടർ തീരുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്.  എന്നാൽ എൽപിജിക്ക് പകരക്കാരനായി ഇൻഡക്ഷൻ കുക്കർ അടുക്കളയിൽ ഉണ്ടെങ്കിൽ തീരെ ടെൻഷൻ അടിക്കേണ്ട കാര്യമില്ല. (Image credits: Getty Images)

2 / 5
പലരും കറൻ്റ് ബില്ല് കൂടുമെന്ന പേടി കാരണമാണ് ഇൻഡക്ഷൻ അടുപ്പ് ഉപയോഗിക്കാൻ മടിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗ്യാസിനേക്കാൾ ലാഭത്തിൽ ഇൻഡക്ഷനിൽ പാചകം ചെയ്യാനാകും. കറന്റ് കറൻ്റ് കൂടാതെ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാനുള്ള ചില പൊടികൈകൾ നമുക്ക് നോക്കാം.

3 / 5
ഗ്യാസ് അടുപ്പിനേക്കാൾ വേഗത്തിൽ ഇൻഡക്ഷൻ കുക്കർ ചൂടാകും. അതിനാൽ അടുപ്പ് ഓൺ ചെയ്ത ശേഷം കഷ്ണങ്ങൾ അരിയാൻ നിൽക്കരുത്. പച്ചക്കറികൾ അരിയുന്നതും മസാലകൾ തയ്യാറാക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓണാക്കുക. ഇങ്ങനെ ചെയ്താൽ അനാവശ്യമായി വൈദ്യുതി പാഴാകുന്നത് ഒഴിവാക്കും.

4 / 5
ഇൻഡക്ഷൻ കുക്കറിൻ്റെ ഉപരിതലത്തിൽ പൂർണ്ണമായും സ്പർശിച്ചിരിക്കുന്ന അതായത് പരന്ന അടിവശമു ള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.  പാത്രം ശരിയായില്ലെങ്കിൽ ചൂടാകാൻ കൂടുതൽ സമയം എടുക്കുകയും കറൻ്റ് ബില്ല് കൂടുകയും ചെയ്യും. അതുപോലെ തന്നെ ഇൻഡക്ഷൻ കുക്കറിലെ ഏറ്റവും വലിയ പ്രത്യേകത അതിലെ ടൈമറാണ്. ടൈമർ സെറ്റ് ചെയ്താൽ പാചകം കഴിഞ്ഞ് അടുപ്പ് തനിയെ ഓഫാകും.

5 / 5
പാചകം പൂർത്തിയാകുന്നതിന് രണ്ട് മിനിറ്റ് മുൻപ് തന്നെ ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്യുക. പാത്രത്തിൻ്റെ അടിവശത്തുള്ള ചൂട് ഉപയോഗിച്ച് ബാക്കി പാകമായിക്കൊള്ളും. മീൻ കറികളും മറ്റും തിളച്ചു കഴിഞ്ഞാൽ ഉടൻ ഓഫ് ചെയ്ത് അടച്ചു വെച്ചാൽ മതിയാകും. എന്നാൽ ഇൻഡക്ഷൻ്റെ ഗ്ലാസ് ടോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അഴുക്ക് അടിഞ്ഞുകൂടുന്നത് ചൂട് കുറയാൻ കാരണമാകും.

Follow Us
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
മുട്ടയുടെ ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം
കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? യാഥാർത്ഥ്യമറിയാം
സഞ്ജന ഗണേശന്‍ ഒരു മത്സരത്തിലൂടെ സമ്പാദിക്കുന്നത് എത്ര?
അമ്മയും മക്കളും സുഖമായി ഇരിക്കുന്നു; കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയന്‍ ചീറ്റ 'ജ്വാല'
പൊതുനിരത്തിലെ ചെടികള്‍ നനയ്ക്കുന്ന യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ