AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahalakshmi Rajayog 2026: ഇനി 4 ദിവസം കൂടി..! ഈ 3 രാശിക്കാർക്ക് അഷ്ടൈശ്വര്യങ്ങളും സമ്പത്തും ഉറപ്പ്

Mahalakshmi Rajayog 2026: ജ്യോതിഷപ്രകാരം ഈ രാജയോഗം പണം, സന്തോഷം, സമൃദ്ധി, സാമ്പത്തിക പുരോഗതി എന്നിവയിലേക്ക് നയിക്കും. വിവിധ രാശികളുടെ ജീവിതത്തിൽ ഇത് വ്യത്യസ്തമായ സ്വാധീനങ്ങളാണ് ഉണ്ടാക്കുക.ഈ കാലയളവിൽ, കരിയറിൽ പുരോഗതി, ബിസിനസ്സിൽ ലാഭം, സമ്പത്ത് എന്നിവ നേടാനുള്ള ഉയർന്ന സാധ്യതയുണ്ട്....

Ashli C
Ashli C | Published: 12 Mar 2026 | 08:48 AM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഗ്രഹങ്ങൾ അതിന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് വിവിധ രാശികളുടെ ജീവിതത്തിൽ അതിനനുസരിച്ചുള്ള സ്വാധീനവും ഉണ്ടാകും. അത്തരത്തിൽ ഇനി ഒരു നാല് ദിവസം കൂടി കഴിഞ്ഞാൽ കൃത്യം പറഞ്ഞാൽ മാർച്ച് 16ന് വളരെ സവിശേഷമായ ഒരു ​ഗ്രഹ ചലനമാണ് രൂപപ്പെടാൻ പോകുന്നത്. ഇത് മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നതിന് കാരണമാകും.ഈ ദിവസം, ചൊവ്വയുടെയും ചന്ദ്രന്റെയും സ്ഥാനം അനുകൂലമായിരിക്കും. അതിനാൽ ഈ ശുഭയോഗം രൂപപ്പെടുന്നത്. 
(PHOTO: TV9 NETWORK)

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഗ്രഹങ്ങൾ അതിന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് വിവിധ രാശികളുടെ ജീവിതത്തിൽ അതിനനുസരിച്ചുള്ള സ്വാധീനവും ഉണ്ടാകും. അത്തരത്തിൽ ഇനി ഒരു നാല് ദിവസം കൂടി കഴിഞ്ഞാൽ കൃത്യം പറഞ്ഞാൽ മാർച്ച് 16ന് വളരെ സവിശേഷമായ ഒരു ​ഗ്രഹ ചലനമാണ് രൂപപ്പെടാൻ പോകുന്നത്. ഇത് മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നതിന് കാരണമാകും.ഈ ദിവസം, ചൊവ്വയുടെയും ചന്ദ്രന്റെയും സ്ഥാനം അനുകൂലമായിരിക്കും. അതിനാൽ ഈ ശുഭയോഗം രൂപപ്പെടുന്നത്. (PHOTO: TV9 NETWORK)

1 / 5
ജ്യോതിഷപ്രകാരം ഈ രാജയോഗം പണം, സന്തോഷം, സമൃദ്ധി, സാമ്പത്തിക പുരോഗതി എന്നിവയിലേക്ക് നയിക്കും. വിവിധ രാശികളുടെ ജീവിതത്തിൽ ഇത് വ്യത്യസ്തമായ സ്വാധീനങ്ങളാണ് ഉണ്ടാക്കുക.ഈ കാലയളവിൽ, കരിയറിൽ പുരോഗതി, ബിസിനസ്സിൽ ലാഭം, സമ്പത്ത് എന്നിവ നേടാനുള്ള ഉയർന്ന സാധ്യതയുണ്ട്.ജ്യോതിഷപ്രകാരം, ചൊവ്വ ചന്ദ്രനെ നോക്കുമ്പോഴോ ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം കേന്ദ്രത്തിലോ ത്രികോണത്തിലോ ശക്തമായ ഒരു സ്ഥാനത്ത് സംക്രമിക്കുമ്പോഴോ, മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഈ വർഷത്തെ മഹാലക്ഷ്മി രാജയോഗം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ആണ് കൊണ്ടുവരുക ആ രാശിക്കാർ  ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

2 / 5
ഇടവം: ഇടവം രാശിയിൽ ജനിച്ചവർക്ക് മഹാലക്ഷ്മി രാജയോഗം ശുഭകരമായ നേട്ടങ്ങൾ കൊണ്ടുവരും. പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭം കൊയ്യാൻ സാധ്യത. അപ്രതീക്ഷിത പണ ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്നതുപോലെ അനുകൂലമായി വരുവാനും സാധ്യത.(PHOTO: TV9 NETWORK)

3 / 5
 കർക്കിടകം: മഹാലക്ഷ്മി രാജയോഗം കർക്കിടകം രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും.നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു.ഈ കാലയളവിൽ ജോലി ചെയ്യുന്ന കർക്കിടക രാശിയിൽ ജനിച്ച ആളുകൾക്ക് അവരുടെ ജോലിയിൽ പുരോഗതി കൈവരിക്കാനും ബിസിനസിൽ വലിയ ലാഭം നേടാനുമുള്ള സാധ്യതയും ഉണ്ടായിരിക്കും. ഇതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തിൽ ഒരു സ്ഥിരത കൈവരിക്കാൻ ഉള്ള വഴി കാണുവാനും സാധിക്കും.(PHOTO: TV9 NETWORK)

4 / 5
 വൃശ്ചികം: ചൊവ്വയും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.ഈ കാലയളവിൽ, നിങ്ങൾക്ക് ജീവിതത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. വളരെയധികം പുരോഗതിക്കും സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്ന വൃശ്ചിക രാശിക്കാർക്ക് അവരുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിന് നല്ല അവസരങ്ങൾ ലഭിക്കും. ഇത് സാമ്പത്തിക നേട്ടവും സർവ ഐശ്വര്യങ്ങളും കൊണ്ടുവരും.(PHOTO: TV9 NETWORK)

5 / 5
Follow Us