Mahindra XEV 9S : ഇനി സെക്കൻഡ് റോയിൽ വിശാലമായി ഇരിക്കാം... മഹീന്ദ്രയുടെ പുതിയ XEV 9S 6 സീറ്റർ എത്തി | Mahindra XEV 9S Now Comes in SiX Seater Layout with Second-Row Captain Seats Malayalam news - Malayalam Tv9

Mahindra XEV 9S : ഇനി സെക്കൻഡ് റോയിൽ വിശാലമായി ഇരിക്കാം… മഹീന്ദ്രയുടെ പുതിയ XEV 9S 6 സീറ്റർ എത്തി

Published: 

21 Aug 2026 | 08:06 PM

New Mahindra XEV 9S 6-Seater : മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ് യു വി ആയ XEV 9S ന്റെ പുതിയ വകഭേദം വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. സീറ്റീം​ഗ് ക്രമീകരണത്തിലാ‌ണ് പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. ആറ് സീറ്റർ മോഡലിനെയാണ് കമ്പനി പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.

1 / 5
 ഉപഭോക്താകളുടെ ആവശ്യങ്ങളോട് എപ്പോഴും അനുകൂലമായി പ്രതികരിക്കുന്ന വാഹന കമ്പനിയാണ് മഹീന്ദ്ര. അത്തരത്തിൽ ഒരാവശ്യമായിരുന്നു  ഇലക്ട്രിക് എസ് യു വി XEV 9S ന്റെ സെക്കന്റ് റോയിൽ കൂടുതൽ സൗകര്യപ്രദമായ സീറ്റിം​ഗ് അറേഞ്ച്മെന്റ് വേണമെന്നത്. പഴയ ബെഞ്ച് മോഡൽ സീറ്റിന് പകരം  പ്രത്യേകം ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കമ്പനി. ( Image Credit Source Mahindra Website )

2 / 5
പാക്ക് ടു എബോവ്' (Pack Two Above), പാക്ക് ത്രീ (Pack Three), പാക്ക് ത്രീ എബോവ് (Pack Three Above) എന്നീ വകഭേദങ്ങളിലാണ് ഈ പുതിയ സീറ്റിംഗ് ലേഔട്ട് ലഭ്യമാവുക. എന്നാൽ വാഹനത്തിന്റെ മറ്റ് ഫീച്ചറുകൾ  ബാറ്ററി ഓപ്ഷനുകൾ, പവർട്രെയിൻ എന്നിവയിൽ മാറ്റൾ ഒന്നും സംഭവിച്ചിട്ടില്ല.

3 / 5
ഏഴ് സീറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ ആറ് സീറ്റ്  മോഡലിന് 25,000 രൂപ അധികം നൽകേണ്ടി വരും. വാഹനത്തിന്റെ വില 25.25 ലക്ഷം രൂപ മുതൽ 30.15 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) നിലവിൽ വരുന്നത്. ക്യാപ്റ്റൻ സീറ്റുകൾ വന്നതോടെ വാഹനത്തിന് കൂടുതൽ മികച്ച ക്യാബിൻ അനുഭവം കൈവന്നിട്ടുണ്ട്.

4 / 5
ഇനി വാഹനത്തിന്റെ പവർട്രെയിൻ നോക്കിയാൽ മഹീന്ദ്രയുടെ INGLO ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന XEV 9S രണ്ട് ബാറ്ററി ഓപ്ഷനുകളിൽ സ്വന്തമാക്കാൻ കഴിയും. എൻട്രി ലെവൽ വേരിയന്റിൽ 59 kWh ബാറ്ററി പാക്കും 228 bhp കരുത്തും 380 Nm ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഇത് 521 കിലോമീറ്റർ റേഞ്ചാണ് വ​ഗ്ദാനം ചെയ്യുന്നത്.

5 / 5
കൂടുതൽ മികച്ച റേഞ്ചും പെർപോമൻസും ആ​ഗ്രഹിക്കുന്നവർക്ക് ടോപ് വേരിയന്റിലേക്ക് പോകാം. ഇതിൽ 79 കിലോ വാട്ട് ബാറ്ററിയാണ് വരുന്നത്.  281 bhp കരുത്തും 380 Nm ടോർക്കും നൽകുന്ന ഈ വേരിയന്റ് 679 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഈ സെ​ഗ്മെന്റിൽ ഏറ്റവും കൂടുതൽ റേഞ്ച് വാ​ഗ്ദാനം ചെയ്യുന്ന മോഡലുകളിൽ ഒന്നാണ് XEV 9S .

Loading...
Unable to load recommendations.
Follow Us
ഓണത്തിന് ഒരു വെറൈറ്റി മധുര വട എടുക്കട്ടെ?
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്