അറുപത് വയസ് കഴിഞ്ഞ ഞാനത് ചെയ്യുന്നു, പിന്നെയാണോ നിനക്ക് സാധിക്കാത്തത്; മമ്മൂട്ടി നല്‍കിയ ധൈര്യത്തെ കുറിച്ച് ഗണപതി | Mammootty advised to memorize dialogues during the shooting of Pranchiyettan and the Saint says Ganapathi Malayalam news - Malayalam Tv9

Mammootty: അറുപത് വയസ് കഴിഞ്ഞ ഞാനത് ചെയ്യുന്നു, പിന്നെയാണോ നിനക്ക് സാധിക്കാത്തത്; മമ്മൂട്ടി നല്‍കിയ ധൈര്യത്തെ കുറിച്ച് ഗണപതി

Updated On: 

27 Apr 2025 10:29 AM

Actor Ganapathy About Mammootty: പാലും പഴവും കൈകളിലേന്തി എന്ന പാട്ടുപാടി മലയാളികളുടെ മനസിലിടം നേടിയ താരമാണ് ഗണപതി. വിനോദയാത്ര എന്ന ചിത്രത്തില്‍ ഗണപതിയായി ഗണപതിയെത്തിയപ്പോള്‍ ലഭിച്ചത് നിറഞ്ഞ കയ്യടി. ഇപ്പോള്‍ താരം മികച്ച സിനിമകള്‍ ചെയ്യുന്ന തിരിക്കിലാണ്.

1 / 5ബാലതാരമായി തിളങ്ങിയിരുന്ന താരമായിരുന്നു നടന്‍ ഗണപതി. ഗണപതി ബാലതാരമായി എത്തിയതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്റി ദി സെയ്ന്റ് എന്ന ചിത്രത്തിലെ വേഷമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗണപതി. ആനീസ് കിച്ചണിലാണ് താരത്തിന്റെ പ്രതികരണം.  (Image Credits: Instagram)

ബാലതാരമായി തിളങ്ങിയിരുന്ന താരമായിരുന്നു നടന്‍ ഗണപതി. ഗണപതി ബാലതാരമായി എത്തിയതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്റി ദി സെയ്ന്റ് എന്ന ചിത്രത്തിലെ വേഷമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗണപതി. ആനീസ് കിച്ചണിലാണ് താരത്തിന്റെ പ്രതികരണം. (Image Credits: Instagram)

2 / 5

താന്‍ പണ്ട് മാധവം എന്ന് പേരുള്ള സീരിയലൊക്കെ ചെയ്തിട്ടുണ്ട്. തമ്പി സാറിന്റെ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അന്ന് തനിക്ക് പ്രോമിറ്റിങ്ങിന്റെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു.

3 / 5

ഡയലോഗുകള്‍ പ്രോമിറ്റ് ചെയ്താലെ പറയാന്‍ സാധിക്കൂ എന്ന സ്ഥിതിയായിരുന്നു. അത് മാറിയത് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന സിനിമ ചെയ്തതിന് ശേഷമാണ്.

4 / 5

മമ്മൂക്ക അന്ന് തന്നെ ചീത്ത പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ താന്‍ കാണാപാഠം പഠിച്ച് ഡയലോഗ് പറയുന്നു. പിന്നെ നിനക്കെന്താണ് പറയാന്‍ പറ്റാത്തതെന്ന് തന്നോട്ട് അദ്ദേഹം ചോദിച്ചു. അതിന് ശേഷമാണ് ഡയലോഗ് പഠിക്കാന്‍ തുടങ്ങിയത്.

5 / 5

ഇപ്പോള്‍ ഡയലോഗ് പ്രോമിറ്റ് ചെയ്ത് തന്നാല്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണ്. മനപാഠം പഠിച്ച് കഴിഞ്ഞാല്‍ ഇംപ്രവൈസ് ചെയ്യാന്‍ സാധിക്കും. കണ്ടന്റ് കറക്ടായാല്‍ മതി. വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും