'ഇതിനപ്പുറം എന്തുവേണം'? രമേഷ് പിഷാരടിയുടെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും | Mammootty and Kunchacko Boban Join Ramesh Pisharody’s Birthday Celebrations, Heartwarming Photos goes viral Malayalam news - Malayalam Tv9

Ramesh Pisharody Birthday: ‘ഇതിനപ്പുറം എന്തുവേണം’? രമേഷ് പിഷാരടിയുടെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

Published: 

11 Oct 2025 07:09 AM

Ramesh Pisharody’s Birthday Celebrations: കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കെടുത്തു. മമ്മൂട്ടി അഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

1 / 5കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനം. താരങ്ങളടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പിഷാരടിയുടെ പിറന്നാൾ ആഘോഷമാക്കിയ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനം. താരങ്ങളടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പിഷാരടിയുടെ പിറന്നാൾ ആഘോഷമാക്കിയ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

2 / 5

പിഷാരടി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചത്.ചിത്രത്തിൽ പിഷാരടി കേക്ക് മുറിക്കുമ്പോൾ മമ്മൂട്ടി ആശംസകൾ നേരുന്നതും പിറന്നാളുകാരന് കേക്ക് വായിൽ വച്ചു കൊടുക്കുന്നതും ചിത്രത്തിൽ കാണാം.

3 / 5

കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കെടുത്തു. മമ്മൂട്ടി അഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

4 / 5

അതേസമയം നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്ന ഈ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.

5 / 5

ഈ മാസം ആദ്യമാണ് മമ്മൂട്ടി അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ചിത്രത്തിൽ 17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും