നിങ്ങൾ യഥാർത്ഥത്തിൽ മറ്റെന്തെങ്കിലുമാണോ? മഞ്ജുവിന്റെ 'ആരോ'യെ പ്രകീർത്തിച്ച് പ്രേക്ഷകർ | Manju Warrier Aaro short film Audience review praises that she is something special Malayalam news - Malayalam Tv9

Manju Warrier: നിങ്ങൾ യഥാർത്ഥത്തിൽ മറ്റെന്തെങ്കിലുമാണോ? മഞ്ജുവിന്റെ ‘ആരോ’യെ പ്രകീർത്തിച്ച് പ്രേക്ഷകർ

Updated On: 

20 Nov 2025 18:10 PM

Manju Warrier: ഒരിക്കലും നഷ്ടപ്പെട്ടു പോകരുതേ എന്ന് ആരും കൊതിച്ചു പോകുന്നൊരു സുഖമുള്ള സാമീപ്യം, ഒരു പക്ഷേ ജീവിതത്തിൽ തീർത്തും തനിച്ചായി പോയവർ...

1 / 6മഞ്ജു വാര്യരെയും ശ്യാമപ്രസാദിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രഞ്ജിത്ത് ഒരുക്കിയ ആരോ എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്. ചുവന്ന വട്ടപ്പൊട്ടിട്ട് വന്ന മഞ്ജു വാര്യർ ആണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. ഇതിനുമുമ്പ് ഇങ്ങനെ ഭദ്രയെ മാത്രമായിരുന്നു കണ്ടിരുന്നത് എന്നും എന്നാൽ ഇതും മഞ്ജുവിന് ഇണങ്ങുന്നു എന്നുമാണ് ആരാധകരുടെ അഭിപ്രായം. (Photo: Instagram)

മഞ്ജു വാര്യരെയും ശ്യാമപ്രസാദിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രഞ്ജിത്ത് ഒരുക്കിയ ആരോ എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്. ചുവന്ന വട്ടപ്പൊട്ടിട്ട് വന്ന മഞ്ജു വാര്യർ ആണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. ഇതിനുമുമ്പ് ഇങ്ങനെ ഭദ്രയെ മാത്രമായിരുന്നു കണ്ടിരുന്നത് എന്നും എന്നാൽ ഇതും മഞ്ജുവിന് ഇണങ്ങുന്നു എന്നുമാണ് ആരാധകരുടെ അഭിപ്രായം. (Photo: Instagram)

2 / 6

ഇതിനിടെ മഞ്ജു വാര്യറിനെ കുറിച്ച് ആരോ യിലെ കഥാപാത്രത്തെയും താരതമ്യപ്പെടുത്തി ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകളും ശ്രദ്ധയാവുകയാണ്. ഇഷ്ടമായി എന്നു ഒറ്റവാക്കിൽ ഒതുക്കാതെ പല ആരാധകരും കഥാപാത്രത്തെയും മഞ്ജുവിനെയും താരതമ്യപ്പെടുത്തി നിരവധി കമന്റുകൾ ആണ് എത്തുന്നത്. (Photo: Instagram)

3 / 6

അത് യഥാർത്ഥത്തിൽ നിങ്ങൾ തന്നെയല്ലേ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ആ കുസൃതി നിറഞ്ഞ മുഖം, ശരിക്കും മഞ്ജുവാര്യർ തന്നെ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്യുന്നത്. മറ്റൊരാളുടെ കമന്റ് ആണ് ഇപ്പോൾ കൂടുതൽ ശ്രദ്ധയാകുന്നത്. അതിങ്ങനെയായിരുന്നു. അത്രമേൽ ഭംഗിയിൽ .... ആരോ ..., ഒരു സ്വപ്നാടനത്തിൽ എന്നപോലെ അതുവരെ ഇല്ലാതെ അയാൾ എന്തൊക്കെയോ ഒരുക്കി (Photo: Instagram)

4 / 6

ഒതുക്കി ... ഒടുവിൽ പടിപ്പുര വാതിലിൽ വന്ന് ആരെയോ കാത്തിരുന്നു. പണ്ടെന്നോ പാടി കേട്ടതുപോലെ ആരും കൊതിക്കുന്നൊരാൾ ... അതാ പതിയെ പടി കടന്നെത്തുന്നു. പിന്നെ കാണുന്നതും പറയുന്നതും കേൾക്കുന്നതും അറിയുന്നതും അനുഭവിക്കുന്നതും ഒക്കെ അത്രമേൽ സുന്ദരമായ നിമിഷങ്ങൾ...(Photo: Instagram)

5 / 6

ഒരിക്കലും നഷ്ടപ്പെട്ടു പോകരുതേ എന്ന് ആരും കൊതിച്ചു പോകുന്നൊരു സുഖമുള്ള സാമീപ്യം, ഒരു പക്ഷേ ജീവിതത്തിൽ തീർത്തും തനിച്ചായി പോയവർ, തനിക്കായി കാത്തിരിക്കാനും കടന്നു വരാനും ഇനിയും ആരുമില്ല എന്നറിയുമ്പോൾ താൻ പോലും അറിയാതെ തനിക്കായി മനസ്സൊരുക്കുന്ന മായ കാഴ്ചകൾ ...കണ്ടു കണ്ടിരുന്നിട്ടൊടുവിൽ പെട്ടെന്നാ കാഴ്ചകൾ അവസാനിക്കുമ്പോൾ ഇനിയും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അയാളെക്കാൾ ആഗ്രഹിക്കുന്നത് നമ്മൾ ആയിരിക്കും. (Photo: Instagram)

6 / 6

മഞ്ജു വാര്യർ എന്ന പ്രതിഭയെ ഇത്രമേൽ ഭംഗിയിൽ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ ... അതോ ... എന്റെ മാത്രം തോന്നലാണോ അറിയില്ല. അത്രമേൽ ഭംഗിയിൽ ... ആരും കൊതിക്കു ന്നൊരാൾ ....ആരോ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഏതായാലും മഞ്ജുവും വട്ടപ്പൊട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുകയാണ്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹ്രസ്വചിത്രം കൂടിയാണ് ആരോ. 21 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക youtube ചാനലിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. (Photo: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും