Beauty Tips: നിങ്ങൾക്കും ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം പിന്തുടരാം… പാലിന്റെ മാജിക് കൂട്ടുകൾ ഇതാ
Milk Skincare Guide, Natural Cleansing: മുഖക്കുരുവുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർ പാൽ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. പാൽ പുരട്ടുമ്പോൾ ചൊറിച്ചിൽ, ചുവപ്പ്, അല്ലെങ്കിൽ അലർജി എന്നിവ തോന്നിയാൽ ഉപയോഗം ഉടൻ നിർത്തുക. ഒരിക്കലും പഴകിയ പാൽ ഉപയോഗിക്കരുത്. ഫ്രഷ് ആയ പാൽ വേണം തിരഞ്ഞെടുക്കാൻ. ആഴ്ചയിൽ 1 അല്ലെങ്കിൽ 2 തവണ മാത്രം ഇത്തരം ഫേസ് പാക്കുകൾ ഉപയോഗിക്കുക.

തിളങ്ങുന്ന ചർമ്മവും സൗന്ദര്യവും നിലനിർത്താൻ വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ ക്രീമുകളും കെമിക്കലുകളും നിറഞ്ഞ ഉൽപ്പന്നങ്ങളും വാങ്ങി പണം കളയുന്നവരാണോ നിങ്ങൾ? എങ്കിൽ അധികം ചെലവില്ലാതെ ചർമ്മസംരക്ഷണം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിലെ പാൽ മാത്രം മതിയാകും. ചരിത്രപ്രസിദ്ധമായ ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം കഴുതപ്പാലിലെ കുളിയായിരുന്നു എന്നത് ഏറെ പ്രശസ്തമാണ്. ആയുർവേദത്തിലും പാലിന്റെ സൗന്ദര്യഗുണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. (Image Credit source: Getty Images)

പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ ചർമ്മത്തെ മൃദുവാക്കാനും പെട്ടെന്ന് തന്നെ നല്ല തിളക്കം നൽകാനും സഹായിക്കും. വീട്ടിൽ തന്നെ പാൽ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില എളുപ്പ വഴികൾ താഴെ പറയുന്നവയാണ്. തണുത്ത പാലിൽ ഒരു കോട്ടൺ ബോൾ (പഞ്ഞി) മുക്കി മുഖത്തും കഴുത്തിലും മൃദുവായി പുരട്ടുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇത് ചർമ്മത്തിലെ അഴുക്കും അധിക എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കും.

രണ്ട് ടീ സ്പൂൺ പാലും ഒരു ടീ സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകാം. ഇത് ചർമ്മത്തിന് നല്ല ഈർപ്പവും മൃദുത്വവും നൽകും. രണ്ട് ടീ സ്പൂൺ പാലിലേക്ക് അൽപം മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാം. രണ്ട് ടീ സ്പൂൺ പാലിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് അധിക എണ്ണമയം നിയന്ത്രിക്കും. രണ്ട് ടീ സ്പൂൺ പാലിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്സ് ചേർത്ത് മുഖത്ത് സാവധാനം മസാജ് ചെയ്യുക. 5 മിനിറ്റിന് ശേഷം കഴുകാം. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കാൻ ഇത് മികച്ചതാണ്.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ ഉണ്ട്. മുഖക്കുരുവുള്ള സെൻസിറ്റീവ് ചർമ്മമുള്ളവർ പാൽ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. പാൽ പുരട്ടുമ്പോൾ ചൊറിച്ചിൽ, ചുവപ്പ്, അല്ലെങ്കിൽ അലർജി എന്നിവ തോന്നിയാൽ ഉപയോഗം ഉടൻ നിർത്തുക. ഒരിക്കലും പഴകിയ പാൽ ഉപയോഗിക്കരുത്. ഫ്രഷ് ആയ പാൽ വേണം തിരഞ്ഞെടുക്കാൻ.

ആഴ്ചയിൽ 1 അല്ലെങ്കിൽ 2 തവണ മാത്രം ഇത്തരം ഫേസ് പാക്കുകൾ ഉപയോഗിക്കുക. പാൽ പുരട്ടിയ ശേഷം വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാവരുടെയും ചർമ്മ പ്രകൃതി വ്യത്യസ്തമായതിനാൽ മുഖത്ത് പുരട്ടുന്നതിന് മുൻപ് എപ്പോഴും ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് സുരക്ഷിതമായിരിക്കും.